ശർക്കര, തക്കാളി, മഞ്ഞൾ, കടലമാവ്...; സുന്ദരമായ ചർമം സ്വന്തമാക്കാൻ ഏറെയുണ്ട് വഴികൾ
Mail This Article
സൗന്ദര്യം സംരക്ഷിക്കണമെങ്കിൽ അതിനായി സമയം കണ്ടെത്തണം. പ്രകൃതിദത്തവും നമ്മുടെ വീട്ടിലുള്ളതുമായ കൂട്ടുകൾ ഉപയോഗിച്ചുള്ള നിരവധി സൗന്ദര്യ സംരക്ഷണ വിദ്യകളുണ്ട്. അതിൽ ചിലത് അറിയാം.
∙ മഞ്ഞളും കടലമാവും
അഴുക്കും മൃതകോശങ്ങളും നീക്കി ചർമം സുന്ദരമാകാൻ മഞ്ഞളും കടലമാവും ചേർന്നുള്ള ഫെയ്സ് പാക് സഹായിക്കുന്നു.
തയ്യാറാക്കേണ്ടത്:
രണ്ട് ടേബിൾ സ്പൂൺ കടലമാവും അര ടേബിൾ സ്പൂൺ മഞ്ഞളും മിക്സ് ചെയ്യുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ പാൽ ചേർത്ത് ഇളക്കി പേസ്റ്റ് രൂപത്തിലാക്കണം. ഇത് മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയാം.
∙ ശർക്കര, തക്കാളി, റോസ് വാട്ടർ
ചർമത്തിലെ എണ്ണമയം ഇല്ലാതാക്കാനും കൊളീജന്റെ ഉത്പാദനം വർധിപ്പിക്കാനും ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഈ ഫെയ്സ്പാക്കിന് സാധിക്കും.
തയാറാക്കേണ്ടത് :
ഒരു ടേബിൾ സ്പൂൺ വീതം ശർക്കര പൊടിച്ചത്, റോസ് വാട്ടർ, തക്കാളി പൾപ്പ് എന്നിവയെടുത്ത് മിക്സ് ചെയ്യുക. ഇതു മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകാം.
∙ ചെറുനാരങ്ങ, ഗ്ലിസറിൻ, റോസ്വാട്ടർ
ചർമത്തിലെ സൂക്ഷ്മ ജീവികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ചെറുനാരങ്ങ നീരിന് കഴിവുണ്ട്. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ തടയുന്നു. ചർമത്തിന് മൃദുത്വം നൽകാൻ ഗ്ലിസറിനും പിഎച്ച് ലെവൽ നിലനിർത്താൻ റോസ് വാട്ടറും സഹായിക്കുന്നു.
തയാറാക്കേണ്ടത് :
അരക്കപ്പ് റോസ് വാട്ടർ, അരക്കപ്പ് ഗ്ലിസറിൻ, ഒരു ടീസ്പൂൺ നാരങ്ങ നീര് എന്നിവ ഒരു ബൗളിലെടുത്ത് മിക്സ് ചെയ്യുക. ഇത് അണുവിമുക്തമാക്കിയ ഒരു സ്പ്രേ ബോട്ടിലിൽ എടുത്ത് രാത്രി കിടക്കുന്നതിന് മുൻപ് മുഖത്തു സ്പ്രേ ചെയ്യണം. പിറ്റേ ദിവസം രാവിലെ മുഖം കഴുകാം.
∙ അവോക്കാഡോ പൾപ്പ്
ചർമത്തിലുണ്ടാകുന്ന ചുളിവുകളും പാടുകളെയും തടഞ്ഞു നിർത്താൻ അവോക്കാഡോ പള്‍പ്പ് സഹായിക്കുന്നു. ഫാറ്റി ആസിഡുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് അവോക്കാഡോ.
തയ്യാറാക്കേണ്ടത് :
അവോക്കാഡോ നന്നായി ചതച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടി മസാജ് ചെയ്യുക. 10 മിനിറ്റ് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകാം.
English Summary : Homemade face masks for healthy and glowing skin