ചർമത്തിന് നൽകാം സ്പെഷൽ കെയര്‍; മലിനീകരണം തളര്‍ത്തില്ല

simple-tips-to-protect-skin-from-pollution
Image Credits : Irina Bg / Shutterstock.com
SHARE

വായു മലിനീകരണം ചർമത്തിന് സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. ചർമത്തിന്റെ ആരോഗ്യം നശിക്കാൻ മലിനീകരണം കാരണമാകുന്നു. മുഖക്കുരു, അലർജി, വലിച്ചിൽ, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾ ചർമത്തെ വലയ്ക്കുന്നതിന്റെ പ്രധാന കാരണമായി അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ മാറാം. ഇത്തരമൊരു അവസരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ.

ക്ലെൻസിങ് : ചർമത്തിന് വേണ്ടി നിങ്ങൾക്ക് ചെയ്യാവുന്ന അടിസ്ഥാന കാര്യമാണ് ക്ലെൻസിങ്. നല്ലൊരു ക്ലെൻസർ ഉപയോഗിച്ച് മുഖത്തെ പൊടിയും മറ്റു അഴുക്കുകളും നീക്കം ചെയ്യണം.  

സ്ക്രെബിങ് : മലിനീകരണം ചർമത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകും. അതിലൂടെ മൃതകോശങ്ങൾ ചർമത്തിൽ അടിഞ്ഞു കൂടുകയും ചെയ്യും. ഇതും ചർമത്തിലെ മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനായി സ്ക്രബ് ചെയ്യണം. 

ഫെയ്സ് മാസ്ക് : കോവിഡ‍് സമയത്താണ് ഉപയോഗം വ്യാപകമായതെങ്കിലും ഫെയ്സ്മാസ്ക്കുകൾക്ക് മലിനീകരണത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനാകും. അതിനാൽ കോവിഡിന്ശേഷവും ഫെയ്സ് മാസ്ക്കിന്റെ ഉപയോഗം തുടരുക. ആരോഗ്യത്തിനും അതുപോലെ ചർമത്തിനും അതിലൂടെ ഒരുപരിധിവരെ സംരക്ഷണം ലഭിക്കും.

ആഹാരം : പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. പ്രത്യേകിച്ച വിറ്റാമിൻ സി, ഇ, ഓമേഗ –3, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയ പഴങ്ങളും ധാന്യങ്ങളും കഴിക്കണം. ചർമത്തിന്റെ ഗുണം മെച്ചപ്പെടാനും പ്രതിരോധശേഷി ഉയരാനും ഇത് സഹായിക്കും.

English Summary : Use these tips to protect skin from pollution

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗിരീഷ് ഗംഗാധരന് ഒരു ഉമ്മ കൊടുത്തു |Kunchacko Boban | Bheemante Vazhi | Manorama Online

MORE VIDEOS
FROM ONMANORAMA