മുടി കൊഴിച്ചിനും താരനും വിട; ഉപയോഗിക്കാം തേങ്ങാപ്പാൽ ഹെയർ പാക്

use-coconut-milk-hair-mask-to-prevent-hair-fall-and-dandruff
Image Credits : Elena Veselova/ Shutterstock.com
SHARE

മുടിയിഴകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് തേങ്ങാപ്പാൽ. വരൾച്ച, താരൻ എന്നിവ നിയന്ത്രിച്ച് തലമുടിക്ക് കരുത്തും നൽകാൻ  തേങ്ങാപ്പാലിന് സാധിക്കും. അതിനായി തേങ്ങാപ്പാൽ ഉപയോഗിച്ച് ഹെയർ പാക്കുകൾ ഉണ്ടാക്കേണ്ടത് എങ്ങനയെന്നു നോക്കാം.

∙ മുടി കണ്ടീഷൻ ചെയ്യാൻ

4 ടേബിൾ സ്പൂൺ തേങ്ങാപ്പാൽ

1 ടേബിൾ സ്പൂൺ കറ്റാർവാഴയുടെ നീര്

1 ടേബിൾ സ്പൂൺ ഒലീവ് ഓയിൽ

തയ്യാറാക്കുന്ന വിധം :

തേങ്ങപ്പാലിലേക്ക് കറ്റാർവാഴയുടെ നീരും ഒലീവ് ഓയിലും ചേർക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് ആവശ്യമുള്ള അളവാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളംചൂടുവെള്ളത്തിൽ തല കഴുകാം. ആവശ്യമെങ്കിൽ ഷാംപൂ ഉപയോഗിക്കാം.

∙ താരൻ അകറ്റാൻ

4 ടേബിൾ സ്പൂൺ തേങ്ങാപ്പാൽ

2 ടേബിൾ സ്പൂൺ വേപ്പില അരച്ചെടുത്തത്

തയ്യാറാക്കുന്ന വിധം :

തേങ്ങാപ്പാലും വേപ്പില അരച്ചെടുത്തതും നന്നായി മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന്ശേഷം ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ഉപയോഗിച്ച് കഴുകണം.

∙ മുടി കൊഴിച്ചിൽ തടയാൻ

4 ടേബിൾ സ്പൂൺ തേങ്ങാപ്പാൽ

1 ടേബിൾ സ്പൂൺ ഉള്ളി ജ്യൂസ്

1 ടേബിൾ സ്പൂൺ ഉലുവപ്പൊടി

തയാറാക്കുന്ന വിധം :

തേങ്ങപ്പാലും ഉലുവപ്പൊടിയും ഉള്ളി ജ്യൂസും നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് മുടിയികൾക്കിടയിലും തലയോട്ടിയിലും തേച്ച് മസാജ് ചെയ്യുക. അരമണിക്കൂറിനുശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. 

English Summary : How to use coconut milk for hair growth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA