മുടി വളരാൻ വേണം സൂപ്പർ സ്ക്രബ്; ഉണ്ടാക്കാൻ മിനിറ്റുകൾ മതി!

natural-scrubs-for-hair-growth
Image credits : New Africa / Shutterstock.com
SHARE

മുടി വളരുന്നില്ലെങ്കിൽ കൂടുതൽ ശ്രദ്ധയും പരിചരണവും നൽകേണ്ടത് ശിരോചർമത്തിലാണ്. അവിടെയുള്ള ഫോളിക്കിളുകൾക്ക് കേടുപാടുകള്‍ സംഭവിച്ചുതുകൊണ്ടാകാം മുടിയുടെ വളർച്ച കുറയുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച്, ശിരോചർമത്തിന് ആരോഗ്യമേകാൻ ചില സ്ക്രബുകൾ ഉപയോഗിക്കാം. മിനിറ്റുകൾ കൊണ്ട് വീട്ടിൽ തയ്യാറാക്കാവുന്ന അത്തരം സ്ക്രബുകൾ ഇതാ. 

∙ ഒലിവ് ഓയിൽ, പഞ്ചസാര

രണ്ട് ടേബിൾ സ്പൂൺ തവിട്ട് പഞ്ചസാര, ഒലിവ് ഓയിൽ, അൽപം ഉപ്പ്, നാരങ്ങാനീര്‍ എന്നിവ മിക്സ് ചെയ്ത് ശിരോചർമത്തിൽ തേയ്ക്കുക. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടിയിഴകളെ ശക്തിപ്പെടുത്താനും താരൻ ഇല്ലാതാക്കാനും ഇത് ഉപകരിക്കും.

∙ ആപ്പിൾ സൈഡർ വിനഗർ, ഉപ്പ്

ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്പൂൺ തേൻ, അരക്കപ്പ് ഉപ്പ് എന്നിവ ചേർത്ത് ശിരോചർമത്തിലും മുടികൾക്കിടയിലും തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിന്ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. ശിരോചർമത്തിലെ അമിത എണ്ണമയം നീക്കാനും മുടിയുടെ വളർച്ച ഇല്ലാതാക്കുന്ന ഫംഗസുകളെ ഇല്ലാതാക്കാനും ഈ സ്ക്രബ് സഹായിക്കും.

∙ ഒലിവ് ഓയിൽ, ഉപ്പ്

ഒലിവ് ഓയിലും ഉപ്പും ചേർന്നുള്ള സ്ക്രബ് താരനെ നശിപ്പിക്കുന്നു. ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് ശിരോചർമത്തിന്റെ വരൾച്ച തടയുന്നു. ഇതിനായി ഒലിവ് ഓയിലും ഉപ്പും നാരങ്ങാനീരും മിക്സ് ചെയ്ത് മുടിയിൽ തേയ്ക്കുക. കുറച്ച് നേരത്തിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

∙ തവിട്ട് പഞ്ചസാരയും ഓട്ട്മീലും

രണ്ട് ടേബിൾ സ്പൂൺ വീതം തവിട്ട് പഞ്ചസാരയും ഓട്ട്മീലും ഹെയർ കണ്ടീഷനറിൽ ചേർത്ത് മുടിയിലും ശിരോചർമത്തിലും മസാജ് ചെയ്യുക. ഹെയർ ഫോളിക്കിളുകളുടെ ആരോഗ്യത്തിന് ഇത് മികച്ചതാണ്.

English Summary : Natural scrub for hair growth 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA