ചർമം സംരക്ഷിക്കും ‘കട്ടൻ ചായ’; മുടി കൊഴിച്ചിലിനും പരിഹാരം

use-black-tea-to-prevent-hair-loss
Image Credits : WIROJE PATHI / Shutterstock.com
SHARE

സൗന്ദര്യസംരക്ഷണത്തിന് അത്യുത്തമമാണ് കട്ടൻ ചായ. തേയിലയിലെ ഘടകങ്ങൾക്ക് ചർമത്തിന്റെയും തലമുടിയുടെയും പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള കഴിവുണ്ട്.

∙ ചർമപ്രശ്നങ്ങൾക്ക് പരിഹാരം 

തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിസ് എന്ന ഘടകമാണ് ചായയ്ക്ക് ഇരുണ്ട നിറം നൽകുന്നത്. അന്തരീക്ഷ മലിനീകരണം, ബാക്ടീരിയകളുടെ ആക്രമണം എന്നിവയിൽനിന്നു ചർമത്തെ സംരക്ഷിക്കാൻ ഇതിനു കഴിവുണ്ട്. ഇതിനായി തേയിലയിട്ട് ചൂടാക്കിയ വെള്ളം ക്ലെൻസർ ആയി ഉപയോഗിക്കുക. ചർമത്തിന്റെ തിളക്കവും മൃദുത്വവും നിലനിർത്താനും ഇതു സഹായിക്കും.

∙ ചുളിവുകൾ അകറ്റുന്നു 

കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾക്ക് കൊളാജിൻ ഉത്പാദനം കൂട്ടാനും ചർമത്തിലെ ചുളിവുകൾ അകറ്റാനും കഴിവുണ്ട്. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഫ്രീറാഡിക്കലുകൾക്കു പുറമെ, അന്തരീക്ഷ മലിനീകരണം കൊണ്ട്‌ ചർമത്തിൽ അധികമായി ഫ്രീ റാഡിക്കലുകൾ ഉണ്ടാവാറുണ്ട്. ഈ റാഡിക്കലുകൾ ചർമത്തിൽ ചുളിവുകൾ വീഴാനുള്ള കാരണങ്ങളിൽ ഒന്നാണ്. ചായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇങ്ങനെ ഉണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

∙ കണ്ണിന് ചുറ്റുമുള്ള വീക്കം കുറയ്ക്കുന്നു 

തേയിലയിൽ അടങ്ങിയിരിക്കുന്ന കഫീൻ രക്തക്കുഴലുകൾ അയയാനും കണ്ണിന് ചുറ്റുമുള്ള വീക്കം കുറയാനും സഹായിക്കുന്നു. ടീ ബാഗ് തണുത്ത വെള്ളത്തിൽ മുക്കി കൺപോളയിൽ വയ്ക്കുന്നത്, കണ്ണിനു ചുറ്റുമുള്ള നീരുകെട്ടൽ കുറയ്ക്കുകയും കണ്ണിന് ഉന്മേഷം നൽകുകയും ചെയ്യും.

∙ മങ്ങിയ മുടിക്ക് നിറം നൽകുന്നു 

നിറം മങ്ങി, നിർജീവമായതായി തോന്നിക്കുന്ന മുടിയിഴകൾക് നിറം നൽകാൻ തേയിലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന അസിഡിക് മൂലകങ്ങൾ മുടിയുടെ തിളക്കവും നിറവും വർധിപ്പിക്കുന്നു. 

6 കപ്പ് വെള്ളത്തിൽ 3 ടീ ബാഗുകൾ ഇട്ടശേഷം നന്നായി തിളപ്പിച്ച്, ആറിയശേഷം മുടിയിൽ പുരട്ടാം. ഒരു ടവൽകൊണ്ട്‌ തല കെട്ടിയശേഷം ഒരു മണിക്കൂർ കഴിഞ്ഞു, ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകിക്കളയാം.

∙ മുടികൊഴിച്ചിൽ തടയുന്നു 

തലയോട്ടിയിലെ മുടികൊഴിച്ചിലിന് കാരണമാകുന്ന ഡിടിഎച്ച് മൂലകങ്ങളെ പ്രതിരോധിക്കുന്നു. മുടി കൊഴിച്ചില്‍ കുറയാൻ ഇതു കാരണമാകും. തേയില വെള്ളം തണുത്തശേഷം തല കഴുകാൻ ഉപയോഗിക്കാം. മുടികൊഴിച്ചിലിനുള്ള ഫലപ്രദമായ പ്രതിവിധിയാണിത്.

English Summary : Amazing Benefits of Black Tea

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA