ADVERTISEMENT

തലകുളിക്കുമ്പോൾ വരുത്തുന്ന ചില തെറ്റുകൾ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. എന്നാൽ പലർക്കും ഇതേക്കുറിച്ച് അറിവില്ല. വളരെ ചെറുതെന്ന് കരുതുന്ന ഇത്തരം തെറ്റുകൾക്ക് വിലയായി കൊടുക്കേണ്ടി വരുന്നത് സുന്ദരമായ മുടിയിഴകളാണ്. ഇത്തരം ചില തെറ്റുകൾ മനസ്സിലാക്കാം.

∙ ചൂടുവെള്ളം

സ്റ്റൈലിങ് ഉപകരണങ്ങളുടെ അമിത ഉപയോഗം മുടിയിലുണ്ടാക്കുന്നതിനു സമാനമായ പ്രശ്നമാണ് ചൂട് കൂടുതലുള്ള വെള്ളത്തിൽ തല കുളിക്കുന്നതു മൂലം ഉണ്ടാകുന്നത്. മുടിയുടെ ബാഹ്യചർമം തുറക്കാനും എണ്ണമയം നഷ്ടമാകുന്നതിനും അമിതമായ ചൂട് കാരണമാകുന്നു. മുടി വരളാനും പൊട്ടാനും ഇത് വഴിയൊരുക്കുന്നു. അതുകൊണ്ട് തല കുളിക്കാൻ തുടർച്ചയായി ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. പരമവാധി ചൂട് കുറച്ച് വെള്ളം തയ്യാറാക്കാനും ശ്രദ്ധിക്കുക.

∙ തലയോട്ടിയിൽ മാത്രം ഷാംപൂ

തലയോട്ടിയിൽ അടിഞ്ഞിരിക്കുന്ന മൃതകോശങ്ങൾ, താരൻ, അഴുക്ക് എന്നിവ ഒഴിവാക്കാനാണ് ഷാംപൂ ഉപയോഗിക്കുന്നത്. എന്നാൽ ഇത് മുടിയിൽ പുരട്ടുന്നത്, മുടിയിഴകളിലെ എണ്ണമയം നഷ്ടമാകുന്നതിലേക്ക് നയിക്കും. ഒരു കോയിൻ വലുപ്പത്തിൽ ഷാംപൂ എടുത്തശേഷം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്ത്, കഴുകി കളയുക.

∙ ദിവസേന മുടി കഴുകാതിരിക്കാം 

മിക്ക ഷാംപൂവിലും മുടിക്ക് ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടാവും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണമാത്രം ഷാംപൂ ചെയ്യുന്നതാണ് മുടിയുടെ കരുത്തും ഈർപ്പവും നിലനിർത്താൻ നല്ലത്.

∙  ഷാംപൂ അധികസമയം വേണ്ട

പാരബീൻ, സൾഫേറ്റ് എന്നിവ ഉയർന്ന അളവിലുള്ള ഷാംപൂ ഒഴിവാക്കുന്നതാണ് നല്ലത്. മുടി നനഞ്ഞിരിക്കുമ്പോൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. 15 മിനിറ്റിനുള്ളിൽ ഷാംപൂവും കണ്ടീഷനിങ്ങും ചെയ്തുതീർക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്. 

∙ കണ്ടീഷനറിന് അളവുണ്ട്

ഒരുപാട് കണ്ടീഷനർ ഉപയോഗിക്കുന്നത്, മുടിയിൽ എണ്ണമയം കൂടുതലുള്ളതായി തോന്നാനും ചുരുളാനും കാരണമാകും.

∙ കണ്ടീഷനർ മുടിയിൽ

ഷാംപൂ തലയോട്ടിയിലാണ് പുരട്ടേണ്ടത്. എന്നാൽ കണ്ടീഷനർ മുടിയിലാണ് ഉപയോഗിക്കേണ്ടത്. കണ്ടീഷനർ തലയോട്ടിയിൽ ഉപയോഗിക്കുന്നത് സുഷിരങ്ങൾ അടയാനും മുടിയിഴകളുടെ കരുത്ത് നഷ്ടമാകാനും കാരണമായേക്കാം.

English Summary : Hair Washing Mistakes You May Be Making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com