മുടി തഴച്ചു വളരാൻ മുട്ട; എളുപ്പം തയാറാക്കാവുന്ന ഹെയർ മാസ്ക്കുകൾ

egg-hair-masks-to-prevent-hair-loss
പ്രതീകാത്മക ചിത്രം ∙ Image Credits: B-D-S Piotr Marcinski
SHARE

കേശ സംരക്ഷണത്തിനായി കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണ് മുട്ട. രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം മുടിയിലെ പ്രോട്ടീൻ, നാച്വറൽ ഓയില്‍സ് എന്നിവ നഷ്ടപ്പെടുന്നുണ്ട്. ഇതു മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇതിനു പരിഹാരമാണ് മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള മാസ്ക്കുകൾ. 

മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയാൻ ഇതു വഴിയൊരുക്കുന്നു. 

∙ മുട്ട, കറ്റാർവാഴ, ഒലിവ് ഓയിൽ ഹെയർ മാസ്ക്

മുടിയുടെ കരുത്തും തിളക്കവും വർധിപ്പിക്കാൻ കറ്റാർവാഴയ്ക്ക് കഴിയും. ഇതിനൊപ്പം ഒലിവ് ഓയിൽ ചേർത്തു മാസ്ക് ഉണ്ടാക്കാം.

രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, 5 ടേബിൾ സ്പൂൺ കറ്റാർവാഴ നീര് എന്നിവ മിക്സ് ചെയ്തെടുക്കുക. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചൂടാക്കി ഇതിലേക്ക് ചേർക്കാം. ഇതു മുടിയിൽ മുഴുവനായി പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

∙ മുട്ട, നേന്ത്രപ്പഴം, തേൻ ഹെയർ മാസ്ക് 

മുടിയുടെ കേടുപാടുകൾ പരിഹരിച്ച്, ആരോഗ്യം വീണ്ടെടുക്കാൻ ഈ മാസ്ക് ഫലപ്രദമാണ്. മുടിക്ക് തിളക്കം നൽകാൻ പാൽ, ഒലിവ് ഓയിൽ എന്നിവയ്ക്ക് കഴിവുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മാസ്ക് ഉപയോഗിക്കാം.

1 മുട്ട, 1 നേന്ത്രപ്പഴം ഉടച്ചത്, 3 ടീസ്പൂൺ തേൻ, 3 സ്പൂൺ പാൽ, 5 ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ മിക്സ് ചെയ്യുക. ഈ മാസ്ക് തലയിൽ പുരട്ടി 15 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

∙ മുട്ട, വെളിച്ചെണ്ണ, ബദാം ഓയിൽ ഹെയർ മാസ്ക് 

വരണ്ട മുടി മൂലം ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം നൽകുന്ന ചേരുവകളാണ് വെളിച്ചെണ്ണ, ബദാം ഓയിൽ എന്നിവ. മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന് മുടിക്ക് കരുത്തും തിളക്കവും നൽകുന്നു.

ഒരു ബൗളിൽ 5 ടേബിൾ സ്പൂൺ ബദാം മിൽക്, 4 ടേബിൾ സ്പൂൺ പാൽ, 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്യുക. കുറച്ചു കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. കണ്ടീഷനർ ഉപയോഗിക്കേണ്ടതില്ല. 

∙ മുട്ട, തൈര് ഹെയർ മാസ്ക് 

മുടി കൊഴിച്ചിൽ മുലം ബുദ്ധിമുട്ടുന്നവർക്ക് അനുയോജ്യമായ മാസ്ക് ആണ് ഇത്. തൈരിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ താരൻ അകറ്റുകയും, നാച്വറൽ കണ്ടീഷനർ ആയി പ്രവർത്തിക്കുകയും ചെയ്യും.

ഒരു മുട്ട നന്നായി പതപ്പിച്ചശേഷം അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ തൈര്,1 ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് ഇളക്കുക. ഇതു തലയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.

∙ മുട്ട, കാസ്റ്റർ ഓയിൽ ഹെയര്‍ മാസ്ക് 

മുടികൊഴിച്ചിൽ തടയാൻ ഈ മാസ്ക് ഉപയോഗിക്കാം. രണ്ടു മുട്ടയുടെ വെള്ളയെടുത്ത് പതപ്പിച്ചശേഷം അതിലേക്ക് രണ്ടു ടേബിൾ സ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് ഇളക്കുക. ഇതു മുടിയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. 

English Summary : Egg hair mask for hair growth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA