ADVERTISEMENT

ആറു മാസത്തിനിടെ 20 കിലോഗ്രാം ഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തത് തന്റെ ശരീരത്തിൽ പാടുകൾ വീഴ്ത്തിയെന്ന് നടി കങ്കണ റനൗട്ട്. തലൈവി സിനിമയ്ക്കു വേണ്ടിയാണ് കങ്കണ ഭാരം വർധിപ്പിച്ചത്. എന്നാൽ അടുത്ത സിനിമ ധാക്കഡിനു വേണ്ടി ഭാരം കുറയ്ക്കേണ്ടി വന്നു. ഈ അനുഭവമാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

‘മുപ്പതുകളിലുള്ള ഞാൻ ആറു മാസം കൊണ്ടാണ് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും കുറയ്ക്കുകയും ചെയ്തത്. ഇത് എന്റെ ശരീരത്തിൽ നിരവധി കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്. ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ഉൾപ്പടെ ശരീരത്തിൽ ഉണ്ടായി.’– ഭാരത്തിലെ വ്യത്യാസം പ്രകടമാക്കുന്ന ഏതാനും ചിത്രങ്ങൾക്കൊപ്പം കങ്കണ കുറിച്ചു.

പെട്ടെന്നു ഭാരം കൂടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത്. ചർമത്തിന്റെ ഇലാസ്തികത നഷ്ടമാകുന്നതാണു കാരണം. വയർ, തുട, സ്തനം, നിതംബം എന്നിവിടങ്ങളിലാണു സ്ട്രെച്ച് മാർക്കുകൾ കൂടുതലായി കാണുന്നത്. പ്രായമാകും തോറും സ്ട്രെച്ച് മാർക്കുകൾ മാറാനുള്ള സാധ്യത കുറയുന്നു. 

English Summary : Kangana Ranaut says gaining and losing 20 kg has left her with ‘permanent stretch marks’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com