ADVERTISEMENT

ശരീരം വൃത്തിയാക്കാൻ ബോഡി വാഷ് മികച്ചതാണ്. പക്ഷേ വിലയും ചർമത്തിന് അനുയോജ്യമായതു തിരഞ്ഞെടുക്കാനുള്ള ബുദ്ധിമുട്ടും കാരണം പലരും ഇതു ഉപയോഗിക്കാൻ മടി കാണിക്കുന്നു. നമുക്ക് ഇഷ്ടമുള്ള സുഗന്ധത്തിലും ചർമത്തിന് അനുയോജ്യമായ രീതിയിലും ബോഡി വാഷ് വീട്ടിൽ ഉണ്ടാക്കാമെങ്കിലോ ? അതും കുറഞ്ഞ ചെലവിൽ. അത്തരത്തിൽ ബോഡി വാഷുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

∙ ലാവണ്ടർ ബോഡി വാഷ് 

1/2 കപ്പ് ലിക്വിഡ് കാസ്റ്റൈയിൽ സോപ്, 1 ടേബിൾ സ്പൂൺ വെജിറ്റബിൾ ഗ്ലിസറിൻ, 1 ടേബിൾ സ്പൂൺ വിറ്റാമിൻ ഇ ഓയിൽ, 10-20 തുള്ളി എസൻഷ്യൽ ഓയിൽ എന്നിവയാണ് ആവശ്യം. ഇവ ഒരു ഡിസ്‌പെൻസർ ബോട്ടിലിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്തശേഷം ഉപയോഗിക്കാം. വരണ്ട ചർമം ഉള്ളവർക്ക് ഏറെ അനുയോജ്യമാണിത്.

∙ ഷിയാ ബട്ടർ ബോഡി വാഷ് 

അരക്കപ്പ് ഷിയാ ബട്ടർ, അര കപ്പ് സൺഫ്‌ളവർ ഓയിൽ എന്നിവയിൽ ഒരു കപ്പ് ലിക്വിഡ് കാസ്റ്റൈൽ സോപ്പ് ചേർക്കുക. പാനിൽ ഒഴിച്ച് മിക്സ് ചെയ്തശേഷം ഒരു ബോട്ടിലിലേക്ക് പകർത്താം. ചർമത്തിന് ഫ്രഷ്നസ് തോന്നിക്കാൻ ഈ ബോഡി വാഷ് സഹായിക്കും.

∙ ആൽമണ്ട് ഓയിൽ ബോഡി വാഷ് 

ഒരു കപ്പ് ലിക്വിഡ് കാസ്റ്റൈൽ സോപ്പ്, ഒരു കപ്പ് ഡിസ്റ്റിൽഡ് വാട്ടർ, 4 ടേബിൾ സ്പൂൺ സ്വീറ്റ് ആൽമണ്ട് ഓയിൽ, 20-30 തുള്ളി എസൻഷ്യൽ ഓയിൽ എന്നിവ മിക്സ് ചെയ്യുക. ഇതൊരു ബോട്ടിലിലേക്ക് മാറ്റി ആവശ്യം പോലെ ഉപയോഗിക്കാം.

∙ സിട്രസ് ബോഡി വാഷ്

ഹോഹോബ (jojoba) ഓയിൽ, വിറ്റാമിൻ ഇ ഓയിൽ, വെജിറ്റബിൾ ഗ്ലിസറിൻ, കാസ്റ്റൈൽ സോപ്പ്, വെളിച്ചെണ്ണ, 40 തുള്ളി എസൻഷ്യൽ ഓയിൽ എന്നിവ ചേർത്ത് ഈ ബോഡി വാഷ്  ഉണ്ടാക്കാം. ശരീരത്തിന് മൃദുത്വം ലഭിക്കാൻ ഈ ബോഡി വാഷ് ഫലപ്രദമാണ്.

English Summary : Make Your Own Body Wash at Home 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com