അകാല നര തടയാം; വീട്ടിലുണ്ടാക്കാം സൂപ്പർ ഹെയർ ഓയിൽസ്

natural-hair-oil-recipe-malayalam-for-prevent-hair-greying-in-30s
Image Credits : goodluz / Shutterstock.com
SHARE

പ്രായമേറുമ്പോൾ മുടി നരയ്ക്കുന്നതു സ്വാഭാവികമാണ്. എന്നാൽ മുപ്പതു വയസ്സാകും മുന്നേ നര വീഴുന്നത് പലരെയും ആശങ്കയിലേക്ക് തള്ളിവിടും. രോഗാവസ്ഥകൾ, കാലാവസ്ഥ, മലിനീകരണം, ജീവിതശൈലി, ജനിതകപരമായ കാരണങ്ങൾ എന്നിങ്ങനെ പലതും അകാലനരയ്ക്ക് വഴിയൊരുക്കുന്നു. രോഗാവസ്ഥയും ജനിതകവുമായ കാരണങ്ങളും മൂലം അല്ലാതെയുള്ള അകാല നര തടയാൻ ചില എണ്ണകൾ സഹായിക്കും. വീട്ടിൽ കാച്ചാവുന്ന അത്തരം ചില പ്രകൃതിദത്ത എണ്ണകൾ പരിചയപ്പെടാം.

∙ കറിവേപ്പില 

5 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിൽ ഒരു കൈ നിറയെ കറിവേപ്പില ഇട്ട് ചൂടാക്കുക. വേപ്പിലെ കറുത്ത നിറം ആകുന്നതു വരെ ചൂടാക്കാം. ചൂടാറിയശേഷം എണ്ണ തലയിൽ തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകിക്കളയാം. മുടി വേഗം വളരാനും കറുപ്പ് നിറം നിലനിർത്താനും ഈ എണ്ണ സഹായിക്കും.

∙ നെല്ലിക്കാപ്പൊടി

നാലു സ്പൂൺ വെളിച്ചെണ്ണയിൽ രണ്ട് ടീസ്പൂൺ നെല്ലിക്ക പൊടിച്ചത്  ഇട്ടു ചൂടാക്കുക. ഇളംചൂടോടെ ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കാം. ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് കഴുകിക്കളയാം.

നെല്ലിക്ക പുതിയതായി വരുന്ന മുടിയിഴകൾക്ക് കറുപ്പ് നിറം ലഭിക്കാനും വെളിച്ചെണ്ണ കരുത്തോടെ മുടി വളരാനും സഹായിക്കുന്നു.

∙ ‌ചെമ്പരത്തി 

നാല് സ്പൂൺ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മൂന്നോ നാലോ ചെമ്പരത്തിയുടെ ഇല ഇടുക. എണ്ണ നന്നായി തണുത്തശേഷം മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു ഷാംപൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് കഴുകിക്കളയാം. പരമ്പരാഗതമായി മുടിയിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ചെമ്പരത്തി ഇല. ഈ എണ്ണ മുടിയുടെ കരുത്ത് വർധിപ്പിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.

∙ കരിംജീരകം- ഒലിവ് ഓയിൽ 

ഒരു ടേബിൾ സ്പൂൺ കരിംജീരകം എണ്ണും ഒരു ടേബിൾ സ്പൂൺ ഒലിവ് എണ്ണയും മിക്സ് ചെയ്യുക. ഇത് തലയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ, കണ്ടീഷനർ എന്നിവ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടുതവണ ഇത് ആവർത്തിക്കാം.

കരിംജീരക എണ്ണ ചിലരിൽ ചൊറിച്ചിൽ ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാൽ പാച്ച് ടെസ്റ്റ് നടത്തിയശേഷം മാത്രം ഉപയോഗിക്കുക. അകാലനര തടയാനും മുടി ബലപ്പെടുത്താനും ഈ എണ്ണ സഹായിക്കും.

English Summary : DIY hair oil for grey hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS