ADVERTISEMENT

വിലകുറഞ്ഞ സൗന്ദര്യവർധക ശസ്ത്രക്രിയകൾക്ക് വിധേയമാകരുത് എന്ന മുന്നറിയിപ്പുമായി ബ്യൂട്ടിഷൻ. പൊള്ളി അടർന്ന തന്റെ ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് സിവാൻ ഹിമ്മെൽമാൻ (40) എന്ന യുവതി രംഗത്തെത്തിയത്. അമേരിക്കയിലെ ലൊസാഞ്ചലസിൽ നിന്നുള്ള സിവാൻ ചെലവ് കുറയ്ക്കാനായി അയൽരാജ്യമായ മെക്സിക്കോയിൽ പോയാണു ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാൽ ഗുരുതരമായ പ്രശ്നങ്ങളാണ് ഉണ്ടായതെന്ന് സിവാൻ പറയുന്നു.

ചെറുപ്പം മുതലേ സിവാൻ സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ബ്യൂട്ടീഷനായി ജോലി ചെയ്തു വരുമ്പോഴാണ് കാഴ്ചയിൽ കൂടുതൽ ആകർഷകമാകണം എന്ന ചിന്ത ഉണ്ടാകുന്നത്. തുടർന്ന് സൗന്ദര്യ വർധക ശസ്ത്രക്രിയക്ക് വിധേയയാകാൻ തീരുമാനിച്ചു.

കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യാനായുള്ള അന്വേഷണം ചെന്നെത്തിയത് മെക്സിക്കോയിലെ ഒരു ക്ലിനിക്കിലാണ്. സിവാന്റെ ലൈംഗിക ഭാഗങ്ങളിലും വയറിലുമായി മൂന്നു ശസ്ത്രക്രിയകൾ ചെയ്യാൻ 6400 ഡോളർ ആണ് അവർ‌ ആവശ്യപ്പെട്ടത്. മറ്റു ക്ലിനിക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതു വളരെ കുറവായിരുന്നു. ഇതോടെ ലൊസാഞ്ചലസിൽനിന്നു മൂന്നു മണിക്കൂർ വാഹനം ഓടിച്ച് സിവാൻ ഇവിടെ എത്തുകയും ശസ്ത്രക്രിയയ്ക്ക് വിധേയയാകുകും ചെയ്തു. എന്നാൽ ശസ്ത്രക്രിയ പാളി. പൊള്ളലേൽക്കുകയും ചർമ കോശങ്ങൾ നശിക്കുകയും ചെയ്തു. ശരീരം വിരൂപമായി. ഇവിടെ അണുബാധ ഉണ്ടായതോടെ മാസങ്ങളോളം ജോലിക്ക് പോകാനാവാതെ വന്നു. താനൊരു വിഷാദരോഗി ആയെന്നും സിവാൻ പറയുന്നു.‌

ഇപ്പോൾ ശരീരം പഴയതു പോലെ ആക്കാനുള്ള ചികിത്സയ്ക്കു പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ. എന്നാൽ വലിയ തുക വേണ്ടി വരുമെന്നതിനാൽ അതിനു കഴിയുന്നില്ലെന്നും സിവാൻ മെർക്കുറി പ്രസ്സിനോട് പ്രതികരിച്ചു. 

English Summary : English Summary : Beautician left covered in burns after cosmetic surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com