യുവത്വം നിലനിർത്താം, സ്റ്റൈലിഷ് ആയിരിക്കാം; പുരുഷന്മാർ ചെയ്യേണ്ടത്

best-anti-ageing-tips-for-men
Image Credits : VGstockstudio / Shutterstock.com
SHARE

ചർമ–സൗന്ദര്യ സംരക്ഷണത്തിന് സമയം കണ്ടെത്താൻ പലപ്പോഴും പുരുഷന്മാർ ശ്രമിക്കാറില്ല. ഇതുകൊണ്ടു തന്നെ പ്രായം 30 പിന്നിടുമ്പോഴേക്കും ചർമത്തിൽ ചുളിവുകളും ‍മുടിയിഴകളിൽ വെള്ള വരകളും വീഴുന്നു. അതോടെ യഥാർഥ പ്രായത്തിലും കൂടുതൽ തോന്നിക്കുകയും ചെയ്യുന്നു. ഒന്നു ശ്രദ്ധിച്ചാൽ, ഒരൽപം സമയം കണ്ടെത്തിയാൽ ഇതെല്ലാം തടയാനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.

സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ ചർമത്തിൽ നേരിട്ട് പതിക്കുന്നത് പുതിയ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു. കൂടാതെ ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാനും തന്മൂലം ചർമത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാനും തുടങ്ങുന്നു. സൂര്യ രശ്മികളിൽനിന്നും രക്ഷ നേടാൻ സൺസ്‌ക്രീൻ ഉപയോഗിക്കുന്നതു ശീലമാക്കാം. കാലാവസ്ഥ ഏതെന്നു നോക്കാതെ സൺസ്‌ക്രീൻ ലോഷൻ പുരട്ടാം. ചർമത്തിന്റെ മൃദുത്വം ഇങ്ങനെ കാത്തുസൂക്ഷിക്കാം. 

വലുപ്പ കൂടുതലുള്ളതുള്ള വസ്ത്രങ്ങൾ ശരീരത്തിന്റെ അഭംഗിക്ക് കാരണമാകുന്നു. ഇത് പ്രായം കൂടതൽ തോന്നിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. അതിനാൽ കാഴ്ച്ചയിൽ ആകർഷണവും യുവത്വവും തോന്നാനായി ശരീരത്തിന് ഇണങ്ങുന്നതും കൃത്യമായ അളവിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

ജോലി ഭാരം വർധിക്കുന്നത് ശരീരത്തെ ബാധിക്കാനിടയുണ്ട്. കൂടാതെ, പ്രായം വർധിക്കുമ്പോൾ ശ്വാസ തടസം, സന്ധികളിൽ വേദന, വേഗത്തിൽ നടക്കാൻ പ്രയാസം തുടങ്ങിയവ അനുഭവപ്പെടാം. ഈ പ്രശ്നങ്ങൾ പരിഹരിക്കുകയും അതിനൊപ്പം തന്നെ ചുമലുകൾ ഉയർത്തി, തല നിവർത്തി, ഉറച്ച കാലടികളോടെ മുന്നോട്ടു പോകാനും ശീലിക്കണം. ഇത് ആത്മവിശ്വാസം വർധിപ്പിക്കുമെന്നു മാത്രമല്ല, യുവത്വം നിലനിർത്തുകയും ചെയ്യും.

കഴിക്കുന്ന ആഹാരത്തിൽ ശ്രദ്ധ പുലർത്താം. പഞ്ചസാര അധികമുള്ള ആഹാരങ്ങൾ കഴിവതും ഒഴിവാക്കാം. സോഡ, ചോക്ലേറ്റുകൾ, ഡെസേർട്ടുകൾ പോലുള്ളവ പൂർണായി ഒഴിവാക്കുന്നതാണു നല്ലത്. ഇവ കഴിക്കുന്നത് മുഖത്ത് കുരു ഉണ്ടാക്കും. മാത്രമല്ല ഇത് ചർമത്തിൽ ചുളിവുകൾ വീഴാനും കാരണമാകും.

യോഗ പോലുള്ള വ്യായാമ മുറകൾ ശീലമാക്കുന്നതു ആരോഗ്യത്തോടൊപ്പം യുവത്വവും നിലനിർത്തും. പതിനഞ്ചു മിനിറ്റെങ്കിലും ഒരു ദിവസം യോഗ ചെയ്യുന്നതിനായി മാറ്റിവെയ്ക്കണം. സന്ധികളിലുണ്ടാകുന്ന വേദനകൾ, പുറം വേദന, നടുവേദന പോലുള്ളവ അകറ്റാൻ യോഗ സഹായിക്കും.

ഒരു വശത്തേക്കു ചരിഞ്ഞു കിടന്നുറങ്ങുന്നത് നല്ലതല്ല. പില്ലോയിൽ അമർന്നിരിക്കുന്ന മുഖഭാഗത്തെ ചർമത്തിൽ ചുളിവുകൾ വീഴാനിടയുണ്ട്. ഇത് പ്രായാധിക്യം തോന്നാൻ കാരണമാകും. മലർന്നു കിടന്നുറങ്ങുമ്പോൾ ഈ പ്രശ്നം ഒഴിവാക്കാമെന്നു മാത്രമല്ല, കഴുത്തിനും നടുവിനും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.

സുഖകരമായ ഉറക്കം മനസ്സിനും ശരീരത്തിനും ഉണർവ് സമ്മാനിക്കും. ദിവസവും ഏഴു മുതൽ ഒമ്പതു മണിക്കൂർ വരെ ഉറങ്ങാം. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കാം. എല്ലാ ദിവസവും ഒരേ സമയത്തു തന്നെ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിനു മുൻപ് ടെലിവിഷൻ, സമൂഹമാധ്യമങ്ങൾ എന്നിവയിൽ അധിക സമയം ചെലവഴിക്കാതിരിക്കുക.

ഉറങ്ങാൻ പോകുന്നതിനു മുൻപ് മുഖം വൃത്തിയായി കഴുകാം. മുഖത്ത് അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കുകൾ മുഖക്കുരുവിന് കാരണമാകാം. മുഖം വൃത്തിയായി കഴുകുന്നതിലൂടെ മുഖക്കുരുവിനെ അകറ്റാം. മാത്രമല്ല, മുഖത്ത് വീഴുന്ന ചുളിവുകൾ ഒരു പരിധി വരെ തടയുകയും ചെയ്യാം.

English Summary : Lifestyle Tips for Men 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS