ADVERTISEMENT

സൂപ്പർമാർക്കറ്റിൽ, ബസ്സിൽ, എന്തിന് ഓഫീസിൽപ്പോലും കേൾക്കേണ്ടി വരുന്നത് ചേച്ചീ, ആന്റി വിളികളാണോ?. നിങ്ങളേക്കാൾ പ്രായം കൂടിയവർ പോലും ഒരു മടിയുമില്ലാതെ അങ്ങനെ വിളിക്കുന്നുണ്ടോ?. ശരിക്കുമുള്ള പ്രായത്തേക്കാൾ കൂടുതൽ പ്രായം നിങ്ങളെ കാണുമ്പോൾ മറ്റുള്ളവർക്ക് തോന്നുന്നുണ്ടോ? മൈൻഡ് ചെയ്യാനേ പോവണ്ട. അവരെ തിരുത്താൻ നമ്മളാളല്ലെങ്കിലും സ്വയം തിരുത്താൻ നമുക്കാവുമല്ലോ. എന്നെന്നും ചെറുപ്പമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ചർമത്തെ ചെറുപ്പമായി നിലനിർത്താൻ ചില സൂത്രവിദ്യകളുണ്ട്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ നിന്ന് മായ്ച്ചു കളഞ്ഞ് കൂടുതൽ ചെറുപ്പമാകാൻ ഇതാ അഞ്ചു മാർഗങ്ങൾ.

 

കരുതൽ തുടങ്ങാം കൈകളിൽ നിന്ന്

 

ചൂടുവെള്ളം, ലോഷൻ, സോപ്പുപൊടി, സോപ്പുലായനികൾ ഇവയെല്ലാം കൈകളുടെ മൃദുത്വത്തെ കവർന്നെടുക്കും. ഇത്തരം ലിക്വിഡുകളിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചർമത്തിൽ വിള്ളലുകളുണ്ടാക്കുകയും പരുക്കനാക്കുകയുമൊക്കെച്ചെയ്യും. ഇവയുടെ തുടർച്ചയായുള്ള അമിത ഉപയോഗം കൈകൾക്ക് പലതരത്തിലുള്ള അലർജിയുണ്ടാക്കുകയും കൈകളെ വരണ്ടതാക്കി മാറ്റുകയും ചെയ്യുന്നു. ചൂടുവെള്ളവും ലോഷനുമൊക്കെ ഉപയോഗിക്കുമ്പോൾ ഗ്ലൗസുകൾ അണിയാം. റബർ ഗ്ലൗസുകൾ അണിയുന്നതിനു മുൻപ് കൈകളിൽ ലോഷൻ പുരട്ടാൻ ശ്രദ്ധിക്കണം. ഇത് കൈകളെ മോയിസ്ചറൈസ് ചെയ്യാൻ സഹായിക്കും.

 

 

കൃത്യമായ ഇടവേളകളിൽ പുരികം വൃത്തിയാക്കാം

 

കൃത്യമായ ഇടവേളകളിൽ ആകൃതി വരുത്താതെ കാടുപിടിച്ചു കിടക്കുന്ന പുരികങ്ങൾ മുഖത്തിന് പ്രായക്കൂടുതൽ തോന്നിക്കും. കണ്ണുകൾക്ക് ക്ഷീണം തോന്നാനും അത് കാരണമാകും. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ പുരികം ആകൃതി വരുത്താൻ ശ്രദ്ധിക്കണം. ആകൃതിയൊത്ത പുരികങ്ങൾ മുഖത്തിന് കൂടുതൽ തെളിച്ചം നൽകും.

 

ലോഷനുകൾ തിരഞ്ഞെടുക്കാം ഏറെ ശ്രദ്ധയോടെ

 

വരൾച്ച മാറ്റാനും ചർമത്തിന് മൃദുത്വമേകാനും വിവിധ തരത്തിലുള്ള മേക്കപ് ഉൽപന്നങ്ങൾ പലരും തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ മൂന്ന് പ്രധാന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കണം. ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റ്സും വിറ്റാമിൻ സിയും അതിലടങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മൃതകോശങ്ങളെ അകറ്റി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന റെറ്റിനോയിഡ്സ് അടങ്ങിയിട്ടുണ്ടോയെന്നു ശ്രദ്ധിക്കണം. മൃതകോശങ്ങളുടെ ഏറ്റവും പുറമേയുള്ള പാളികളെ അകറ്റാൻ സഹായിക്കുന്ന ആൽഫ ഹൈട്രോക്സി ആസിഡ് എക്സഫ്ലോയിറ്റർ അടങ്ങിയിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.

 

ഫൗണ്ടേഷൻ ഉപയോഗിക്കുമ്പോൾ

 

ചെറുപ്പമാണാഗ്രഹമെങ്കിൽ പൗഡർ ഫൗണ്ടേഷനോട് നോ പറയാം. മുഖത്തെ വലിയ പാടുകളും കുഴികളുമൊക്കെ മറയ്ക്കാനാണ് വലിയ രീതിയിൽ ഫൗണ്ടേഷൻ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ചെറുപ്പം തോന്നിക്കുന്ന ലുക്ക് ലഭിക്കാനാണ് ആഗ്രഹമെങ്കിൽ ദയവുചെയ്ത് പൗഡർ രൂപത്തിലുള്ള ഫൗണ്ടേഷനുകൾ ഉപയോഗിക്കാതിരിക്കുക. വളരെ ലൈറ്റ് ആയ ഫൗണ്ടേഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

 

ക്രീം ഉപയോഗിച്ചോളൂ ധൈര്യമായി

 

മുഖം ഡ്രൈ ആയിരിക്കുമ്പോഴാണ് മുഖത്തിന് വല്ലാതെ പ്രായം തോന്നിക്കുന്നത്. മുഖത്തിന് തിളക്കം നൽകുന്ന ക്രീമുകൾ ഉപയോഗിക്കാം. മുഖം ഫ്രഷ് ആയും ചെറുപ്പമായുമിരിക്കാനും അത് സഹായിക്കും.

 

Content Summary : How To Maintain Youthful Appearence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com