മുടി കൊഴിച്ചിൽ തടയാൻ സൂപ്പർ ഹെയർ മാസ്ക്, മിനിറ്റുകള്‍ കൊണ്ട് തയാറാക്കാം

hair-mask
Photo Credit : New Africa / Shutterstock.com
SHARE

മുടിയിഴകൾ കരുത്തുറ്റതും തിളക്കവും മിനുസവും ഉള്ളതായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുണ്ടാവുക? എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. മുടിയിഴകളുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ചൊരു നാച്ചുറൽ ഹെയർമാസ്ക് പരീക്ഷിക്കാം. 

വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായ അവോക്കാഡോയും പ്രോട്ടീനാൽ സമ്പുഷ്ടമായ തൈരും ഒലീവ് ഓയിലും ചേർത്തുണ്ടാക്കുന്ന ഹെയർ മാസ്ക്കിലൂടെ മുടിക്ക് തിളക്കവും കരുത്തും നേടിയെടുക്കാം.

തയാറാക്കേണ്ട വിധം:

ഒരു പഴുത്ത അവ‌ോക്കാഡോ ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും നാല് ടേബിൾ സ്പൂൺ തൈരും ചേർത്തിളക്കുക. ഈ മിശ്രിതം മുടിയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

English Summary: Natural mair mask for silky and strong hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA