ADVERTISEMENT

മുടിയിൽ നര വീഴുന്നത് ആശങ്കയോടെയാണ് പലരും കാണുന്നത്. പ്രായമാകുന്നത് ആർക്കും തടയാനാകില്ല. അതൊരു സ്വാഭാവിക പ്രക്രിയയാണ്. അതോടനുബന്ധിച്ച് പല മാറ്റങ്ങളും ശരീരത്തിലുമുണ്ടാകും. അതിലൊന്നു മാത്രമാണ് നര. അതിനെ ഇല്ലാതാക്കാനാകില്ല. എന്നാൽ നരയുടെ വേഗം കുറയ്ക്കാനും മുടിയുടെ കറുപ്പഴക് സംരക്ഷിക്കാനുമാകും. അതിനായി വീട്ടിലിരുന്ന് ചെയ്യാവുന്ന ചില സൂത്രങ്ങളുണ്ട്. അവയിൽ ചിലത് ഇതാ.

ചിരട്ട കനലിൽ മൈലാഞ്ചി ഇല വിതറുക. ഇങ്ങനെ ലഭിക്കുന്ന കരിഞ്ഞ ഇലയും ചിരട്ടക്കരിയും പൊടിച്ചെടുത്തത് ഉപയോഗിച്ച് എണ്ണ കാച്ചിയെടുക്കാം. ഇതു പതിവായി തലയിൽ തേച്ചു കുളിക്കുന്നത് മുടിയുടെ കറുപ്പുനിറം നിലനിർത്താൻ സഹായിക്കും.

കുളിക്കുന്നതിനു മുമ്പ് കടുക്കയും മൈലാഞ്ചിയും അരച്ച് മുടിയിൽ പുരട്ടുക. മുടിയുടെ കരുത്ത് കൂട്ടാനും കറുപ്പ് നിറമേകാനും ഇതു നല്ലതാണ്.

കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് അഴുക്കും താരനും അകറ്റാൻ സഹായിക്കും.

English Summary: Home Remedies to prevent greying of hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com