രണ്ട് ചേരുവകളുള്ള ഹെയർ മാസ്ക്; മുടി വളരാൻ മീനാക്ഷിയുടെ സൂത്രപ്പണി ഇങ്ങനെ

actress-meenakhsi-anoop-egg-banana-hair-mask-for-silky-hair
Image Credits : Meenakshi Anoop/ Youtube
SHARE

നേന്ത്രപ്പഴവും മുട്ടയും ഉപയോഗിച്ചുള്ള ഹെയർമാസ്ക് ആണ് തലമുടിയുടെ സംരക്ഷണത്തിന് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് ഉപയോഗിക്കുന്നത്. ഈ ഹെയർ മാസ്ക് തനിക്ക് വളരെ വേഗം ഫലം നൽകുന്നുവെന്ന് ഹെയർ കെയർ റുട്ടീൻ പങ്കുവച്ചുള്ള യുട്യൂബ് വിഡിയോയിൽ മീനാക്ഷി പറഞ്ഞു.

നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം ഉടച്ച് അതിലേക്ക് ഒരു മുട്ട ഉടച്ചു ചേർക്കുക. മുട്ടയുടെ മഞ്ഞയും വെള്ളയും ഉപയോഗിക്കാം. ഇതു നന്നായി മിക്സ് ചെയ്ത് തലയിൽ തേയ്ക്കണം. 15 മിനിറ്റിനുശേഷം ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ച് തല കഴുകാം. അതിനുശേഷം സീറം ഉപയോഗിച്ച് മുടി ചീകി ഒതുക്കും. ഇതോടെ മുടിക്ക് നല്ല തിളക്കവും മിനുസവും ലഭിക്കുമെന്നും വൃത്തിയായി കിടക്കുമെന്നും മീനാക്ഷി പറയുന്നു. 

വിഡിയോ കാണാൻ ക്ലിക് ചെയ്യൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA