ADVERTISEMENT

മുടിയുടെ തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്ന നാച്യുറൽ ഹെയർ മാസ്ക് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

 

രണ്ട് സ്പൂൺ തൈര്, ഒരൽപം നാരങ്ങാനീര്, അഞ്ചുതുള്ളി തേൻ ഇത്രയുമാണ് ഹെയർ മാസ്ക് തയാറാക്കാൻ വേണ്ടത്. ഇവ യോജിപ്പിച്ച ശേഷം ആ മിശ്രിതം തലമുടിയിലും ശിരോചർമത്തിലും നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനുശേഷം, തണുത്ത വെള്ളത്തിൽ തല കഴുകിയാൽ പട്ടുപോലെ മൃദുലമായ, തിളങ്ങുന്ന മുടി സ്വന്തമാക്കാം.

 

തേനിനൊപ്പം ഒലിവ് ഓയിൽ ചേർന്ന മിശ്രിതം തലയിൽ പുരട്ടിയാലും മുടിക്ക് തിളക്കം ലഭിക്കും. ഏതാനും തുള്ളി തേനും ഒലിവ് ഓയിലുമെടുത്ത് നന്നായി യോജിപ്പിച്ച് ആ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും തേച്ചു പിടിപ്പിക്കുക. മിശ്രിതം നന്നായി മുടിയിൽ പിടിക്കുന്നതുവരെ മസാജ് ചെയ്യുക. അൽപസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുടി കഴുകുക. മുടിയുടെ തിളക്കം മുൻപത്തേതിനേക്കാൾ കൂടിയതായി നിങ്ങൾക്കു കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com