ADVERTISEMENT

ചർമത്തിൽ ചുളിവ് വീഴുന്നത് പലരെയും അസ്വസ്ഥരാക്കുന്നു. ചിലരിൽ അകാലത്തിൽ തന്നെ ഇങ്ങനെ സംഭവിക്കുന്നവരുണ്ട്. ഇതിനു പരിഹാരമായി വെളിച്ചെണ്ണ ഉപയോഗിക്കാനാവും. ചർമം മൃദുവാക്കാനും കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും അയഞ്ഞ ചർമത്തിനു മുറുക്കം വരുത്താനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. ചുളിവുകൾ മാറ്റി ചർമത്തിനു യുവത്വം നൽകാൻ എങ്ങനെയെല്ലാമാണ് വെളിച്ചെണ്ണ ഉപയോഗിക്കേണ്ടതെന്നു നോക്കാം.

∙ കോക്കനട്ട് ഓയിൽ (വെളിച്ചെണ്ണ)

രാത്രി ഉറങ്ങുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ മുഖം കഴുകിയതിനു ശേഷം നനവില്ലാത്ത ചർമത്തിൽ അൽപം വെളിച്ചെണ്ണ പുരട്ടുക. മുഖത്തും കഴുത്തിലും അൽപനേരം വൃത്താകൃതിയിൽ മസാജ് ചെയ്യുക. പിറ്റേദിവസം രാവിലെ കഴുകിക്കളയാം. ഇത് എല്ലാ ദിവസവും ചെയ്യാം.

∙ ആപ്പിൾ സൈഡർ വിനഗർ, കോക്കനട് ഓയിൽ

ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ യോജിപ്പിച്ച് പഞ്ഞി ഉപയോഗിച്ചു മുഖത്തു പുരട്ടുക. ഉണങ്ങിയതിനു ശേഷം മുഖത്ത് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യാം. അടുത്ത ദിവസം രാവിലെ കഴുകിക്കളയാം

∙ കാസ്റ്റർ, കോക്കനട്ട് ഓയിൽ

മൂന്നു തുള്ളി വെളിച്ചെണ്ണ, ആവണക്കെണ്ണ എന്നിവ യോജിപ്പിച്ചു മുഖത്തു തേച്ചു മൃദുവായി മസാജ് ചെയ്യുക. പരമാവധി നേരം മുഖത്ത് വയ്ക്കണം. ഇതിന്റെ നിത്യേനയുള്ള ഉപയോഗം ചര്‍മത്തിലെ ചുളിവ് മാറ്റും.

∙ വിറ്റമിൻ ഇ, കോക്കനട് ഓയിൽ

ഒരു വിറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചു വെളിച്ചെണ്ണയുമായി നന്നായി യോജിപ്പിക്കുക. കഴുകിയ മുഖം ഉണങ്ങിയ ശേഷം ഈ മിശ്രിതം പുരട്ടി അൽപനേരം മസാജ് ചെയ്യുക. 

∙ ഹണി കോക്കനട് ഓയിൽ

ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും അര ടീസ്പൂൺ തേനും യോജിപ്പിച്ചു വരണ്ടതും ചുളിവുള്ളതുമായ ഭാഗങ്ങളിൽ പുരട്ടാം. ഒരു മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. ദിവസവും ഒരു തവണ ഇതു ചെയ്യുന്നതിലൂടെ ചർമത്തിന്റെ തിളക്കവും ആരോഗ്യവും സംരക്ഷിക്കാം.

∙ ലെമൺ കോക്കനട് ഓയിൽ

ഒരു ടീസ്പൂൺ പാല്‍ മൂന്നു തുള്ളി നാരങ്ങനീര് ചേർത്തു പിരിയിച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ  മിക്സ് ചെയ്തു മുഖത്തു പുരട്ടാം. മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. പാലോ പാലുത്പന്നങ്ങളോ അലർജിയുള്ളവർ ഇത് ഉപയോഗിക്കരുത്. 

∙ ടർമറിക് കോക്കനട് ഓയിൽ

ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു നുള്ളു മഞ്ഞൾ ചേർത്തു യോജിപ്പിച്ചു മുഖത്തു പുരട്ടുക. 15–20 മിനിറ്റിനുള്ളിൽ കഴുകിക്കളയുക.

മേൽപ്പറഞ്ഞ കൂട്ടുകളിലെല്ലാം ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രമിക്കുക. ഇവ തുടര്‍ച്ചയായി ചെയ്യുന്നതിലൂടെ യുവത്വം തുളുമ്പുന്ന ചർമം ഉറപ്പാക്കാം.

* പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com