കരിഞ്ചീരകവും ഉലുവയുമുണ്ടോ? മുടി കൊഴിച്ചിലിന് പൂട്ടിടാം

diy-hair-oil-to-prevent-hair-loss
പ്രതീകാത്മക ചിത്രം∙ Image Credits: Prostock-studio/ Shutterstock.com
SHARE

‘മുടി കൊഴിച്ചിൽ കാരണം സമാധാനമില്ല. നല്ല ഉള്ളുള്ള മുടി ഉണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ. മുടി വളരുന്നില്ല. എന്നാൽ കൊഴിച്ചിലാണെങ്കിൽ കൂടുകയും ചെയ്യുന്നു. ഇനി എന്തു ചെയ്യാന്‍?’– തലമുടി സംസാര വിഷയമായാൽ പലപ്പോഴും സംഭാഷണം ഇങ്ങനെയാവും നീളുക. എന്നാല്‍ ഇനി ഒന്നും ചെയ്യാനവില്ല എന്നു കരുതുന്നത് തെറ്റാണ്. തിരക്കു പിടിച്ച ജീവിതത്തിൽ തലമുടിക്ക് യാതൊരു പരിചരണവും നൽകാത്തതാണു പലപ്പോഴും കൊഴിച്ചിലിലേക്ക് കാരണമാകുന്നത്. കുറച്ചു സമയം മാറ്റിവച്ചാൽ മുടിയിഴകളുടെ ആരോഗ്യം സംരക്ഷിക്കാനും കൊഴിച്ചിൽ തടയാനും സാധിക്കും. വീട്ടിൽ തന്നെ ഇതിനു വേണ്ട എണ്ണ തയാറാക്കാനാവും. അതും വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച്. അത്തരത്തിലുള്ള ഒരു എണ്ണ പരിചയപ്പെടാം. 

കരിഞ്ചീരകവും ഉലുവയും എണ്ണയുമാണ് ഈ ഹെയർ ഓയിൽ തയാറാക്കാൻ ആവശ്യമുള്ളത്. രണ്ട് ടേബിൾ സ്പൂൺ വീതം ഉലുവയും കരിഞ്ചീരകവും എടുക്കുക. ഇത് മിക്സിയിലിട്ട് നന്നായി പൊടിക്കണം. ഈ പൊടി രണ്ടു ടേബിൾ സ്പൂൺ എടുത്ത് അതിലേക്ക് കാൽകപ്പ് എണ്ണ ഒഴിച്ച് മിക്സ് ചെയ്യുക. തലയിൽ ഉപയോഗിക്കുന്ന ഏതു എണ്ണയും ഉപയോഗിക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കാസ്റ്റർ ഓയിൽ ചേർക്കുന്നതും നല്ലതാണ്. ഇതു നന്നായി മിക്സ് ചെയ്തശേഷം വായു കടക്കാത്ത രീതിയിൽ അടച്ച് രണ്ടാഴ്ച സൂക്ഷിക്കുക. അതിനുശേഷം തലയിൽ പുരട്ടാം.

ഇതേ പൊടി ഉപയോഗിച്ച് വെളിച്ചെണ്ണ കാച്ചിയെടുത്തും ഉപയോഗിക്കാം. കാൽകപ്പ് വെളിച്ചെണ്ണയെടുത്ത് അകിലേക്ക് ഒരു സ്പൂൺ കാസ്റ്റർ ഓയിൽ ചേർത്ത് ചൂടാക്കുക. ചൂടായി വരുമ്പോൾ ഈ പൊടി ചേർക്കുക. രണ്ട് കുരുമുളക് ചതച്ച് ഇതിലിടാം. വെളിച്ചെണ്ണ തിളയ്ക്കുന്നതു ഇളക്കി കൊടുക്കുക. ചൂടാറുമ്പോൾ ഇതൊരു കുപ്പിയിലേക്ക് പകർത്താം. ഇതിൽ നിന്ന് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം. മുടികൊഴിച്ചിൽ തടയാനും മുടി വളരാനും താരനകറ്റാനും ഈ എണ്ണ ഫലപ്രദമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}