ADVERTISEMENT

കേശസംരക്ഷണത്തിന് അനുയോജ്യമായ സസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇലയും പൂവും പല രീതിയിൽ ഇതിനായി ഉപയോഗിച്ചു വരുന്നു. മുടിയുടെ വളർച്ച കൂട്ടുക, കൊഴിച്ചിൽ തടയുക, താരനെ പ്രതിരോധിക്കുക, അകാല നര ചെറുക്കുക എന്നിവയാണ് ചെമ്പരത്തിയുടെ ഗുണങ്ങൾ.  

ചെമ്പരത്തി ഉപയോഗിച്ച് കാച്ചുന്ന എണ്ണയാണ് തലമുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗം.

ഒരു കപ്പ് വെളിച്ചെണ്ണ ചൂടാക്കാൻ വയ്ക്കുക. 8 വീതം ചെമ്പരത്തി പൂവും ഇലയും അരച്ചെടുത്ത് വെളിച്ചെണ്ണയിലേക്ക് ചേർക്കുക. 

അൽപനേരം കൂടി എണ്ണ ചൂടാക്കിയതിനു ശേഷം തണുക്കാനായി വയ്ക്കാം. നല്ലതുപോലെ തണുത്തതിനു ശേഷം ഒരു  കുപ്പിയിലൊഴിച്ചു സൂക്ഷിക്കാം.

രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ എടുത്തു തലമുടിയിലും ശിരോചർമത്തിലും തേച്ചുപിടിപ്പിക്കണം. 

30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്നു ദിവസം ഇപ്രകാരം ചെയ്യാം.

English Summary : Hibiscus oil for hair care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com