ADVERTISEMENT

സീതാരാമം എന്ന തെലുങ്ക് സിനിമയിലൂടെ ദക്ഷിണേന്ത്യയിലും ആരാധകരെ നേടിയിരിക്കുകയാണ് ബോളിവുഡ് നടി മൃണാൽ താക്കൂർ. മൃണാളിന്റെ സീതാലക്ഷ്മി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. താരത്തിന്റെ സൗന്ദര്യത്തിനും നിരവധി ആരാധകരുണ്ട്. എന്തെല്ലാമാണ് മൃണാളിന്റെ സൗന്ദര്യ രഹസ്യങ്ങൾ. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ മ‍ൃണാൽ ആ ചോദ്യത്തോട് പ്രതികരിച്ചു. താരത്തിന്റെ ബ്യൂട്ടി ടിപ്സ് ഇതാ.

∙ ജലാംശം

വേനലില്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് നടി പറയുന്നു. ദിവസം കുറഞ്ഞത് മൂന്ന് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ഇതിന് പുറമേ ബോഡി ഹൈഡ്രേഷന്‍ മാസ്കുകളും ഫെയ്സ് ലോഷനുകളും ക്രീമുകളും ചർമത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉപയോഗിക്കാം.

mrunal-thakur-4
Image Credits: primevideoin/Instagram

∙ എക്സ്ഫോളിയേഷന്‍

ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്ന എക്സ്ഫോളിയേഷന്‍ പ്രക്രിയ അതിപ്രധാനമാണെന്ന് മൃണാള്‍ പറയുന്നു. താപനില വർധിക്കുമ്പോൾ സെബേഷ്യസ് ഗ്രന്ഥികള്‍ അമിതമായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിയര്‍പ്പും എണ്ണമയവും പുറത്തേക്ക് വരുന്നു. ഇതിൽ അന്തരീക്ഷത്തിലെ പൊടിപലങ്ങൾ പറ്റിപിടിക്കുകയും ചർമ കോശങ്ങൾ നശിക്കുകയും ചെയ്യുന്നു. ഈ കോശങ്ങളെ ചർമത്തിന് മുകളില്‍ നിന്നു നീക്കം ചെയ്യാന്‍ എക്സ്ഫോളിയേഷന്‍ അത്യാവശ്യമാണ്. ചാര്‍ക്കോളും നാച്യുറൽ ക്ലേയും ആഴത്തിലുള്ള വൃത്തിയാക്കലിന് പ്രയോജനപ്പെടുത്താറുണ്ടെന്നും മൃണാള്‍ പറഞ്ഞു. 

∙ വാക്സിങ്

വാക്സിങ് കൃത്യമായി ചെയ്താല്‍ മാത്രമേ വേനലില്‍ ഷോര്‍ട്സും ടാങ്ക് ടോപ്പുകളുമൊക്കെ ഉപയോഗിക്കാന്‍ സാധിക്കൂ. സെന്‍സിറ്റീവ് ചർമം ഉള്ളവര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടാതെ വാക്സിങ് ചെയ്യാനാകുന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെന്ന് മൃണാള്‍ പറയുന്നു. 

mrunal-thakur-2
Image Credits: primevideoin/Instagram

∙ ആന്‍റിഓക്സിഡന്‍റ്

മികച്ച ചേരുവകളും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഉത്പന്നങ്ങള്‍ മാത്രമേ ചർമത്തില്‍ ഉപയോഗിക്കാവൂ എന്നു മൃണാള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതിനൊപ്പം അവ ചർമത്തിന് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കണം. പഴങ്ങളും എണ്ണകളും അടങ്ങിയ ഉത്പന്നങ്ങളിലൂടെ ചർമത്തിലും ആന്‍റിഓക്സിഡന്‍റ് എത്തിക്കാം. 

∙ ബ്യൂട്ടി ട്രീറ്റ്മെന്‍റ്

യാത്രകള്‍ക്കിടെ ചർമ സംരക്ഷണം അല്‍പം ബുദ്ധിമുട്ടായി തോന്നാം. ഈ സമയത്ത് ബ്യൂട്ടി സലൂണുകള്‍ തേടി അലയാതെ സ്വയം ചെയ്യാനാവുന്ന ട്രീറ്റ്മെന്‍റുകളെ ആശ്രയിക്കണമെന്ന് മൃണാള്‍ പറയുന്നു.

English Summary: Actress Mrunal thakur's beauty tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com