ഗ്രീൻ ടീ കുടിക്കാൻ മാത്രമുള്ളതല്ല!; അറിയാം ഈ ഉപയോഗം

the-best-way-to-use-green-tea-for-skin-care
Image Credits: taa22/ Shutterstock.com
SHARE

ഫിറ്റ്നസിനും ആരോഗ്യത്തിനും പ്രാധാന്യം നൽകുന്നവരുടെ അടുക്കളയിൽ പ്രത്യേക സ്ഥാനം തന്നെ ഗ്രീൻ ടീയ്ക്ക് ഉണ്ട്. എന്നാൽ ചർമസംരക്ഷണത്തിനും ഗ്രീൻ ടീ ഫലപ്രദമായി ഉപയോഗിക്കാം. ഇക്കാര്യം പക്ഷേ പലർക്കും അറിയില്ല.

ചർമത്തിലെ സെബത്തിന്റെ അമിതോത്പാദനം, സൂര്യതാപമേല്‍ക്കൽ, ചുളിവു വീഴൽ എന്നിവ കുറയ്ക്കാനും പ്രതിരോധിക്കാനും ഗ്രീൻ ടീ ഫെയ്സ്പാക്കുകൾ സഹായിക്കും. ഇതിനായി ഉപയോഗിക്കാവുന്ന ഏതാനും ഗ്രീൻ ടീ ഫെയ്സ് പാക്കുകള്‍ ഇതാ.

∙ സാധാരണ ചർമത്തിന്

ഓറഞ്ചിന്റെ തൊലിയും ഗ്രീൻ ടീയും

ഒരു സ്പൂൺ ഗ്രീന്‍ ടീ, ഒരു സ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചത്, അര സ്പൂൺ തേൻ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി സ്ക്രബ് ചെയ്യണം. 15 മിനിറ്റ് മുഖത്ത് സൂക്ഷികുക. ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകണം. ആഴ്ചയിൽ രണ്ടു തവണ വരെ ഈ ഫെയ്സ്പാക് ഉപയോഗിക്കാം. കൊളീജന്റെ ഉത്പാദനം വർധിപ്പിക്കാനും ചർമത്തിന് പ്രായം കുറവ് തോന്നാനും സഹായിക്കുന്നു.

മഞ്ഞളും ഗ്രീൻ ടീയും

അരസ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ കടലമാവ്, രണ്ട് സ്പൂണ്‍ ഗ്രീൻ ടീ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്യണം. കണ്ണിന്റെ ഭാഗങ്ങൾ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15–20 മിനിറ്റ് മുഖത്ത് സൂക്ഷിക്കാം. അതിനുശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. 

ചർമ സംരക്ഷണത്തിന് പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന മഞ്ഞൾ മുഖക്കുരു, കരുവാളിപ്പ് എന്നിവയ്ക്ക് പ്രതിരോധം തീർക്കുന്നു. കടലമാവിന് ചർമത്തിന്റെ ടെക്സചർ മികച്ചതാക്കാനുള്ള കഴിവുണ്ട്. ഇതോടൊപ്പം ഗ്രീൻ ടീ ചേരുമ്പോൾ ഇതൊരു മികച്ച ഫെയ്സ്പാക് ആയി മാറുന്നു. ആഴ്ചയിൽ രണ്ടു തവണ ഇത് ഉപയോഗിക്കാം.

∙ എണ്ണ മയമുള്ള ചര്‍മത്തിന്

അരിപ്പൊടിയും ഗ്രീൻ ടീയും

രണ്ട് സ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ ഗ്രീൻ ടീ, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ളത്. കുഴമ്പുരൂപത്തിലാകുന്നതുവരെ ഇതെല്ലാം നന്നായി മിക്സ് ചെയ്യുക. കൺതടങ്ങൾ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. 

മുൾട്ടാണി മിട്ടിയും ഗ്രീൻ ടീയും

ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയെടുത്ത് രണ്ടോ മൂന്നോ സ്പൂൺ ഗ്രീൻ ടീയിൽ മിക്സ് ചെയ്യുക. ചുണ്ടിന്റെയും കണ്ണിന്റെയും ഭാഗങ്ങൾ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കാനും അസ്വസ്ഥകൾ പരിഹരിക്കാനും ഈ ഫെയ്സ്പാക് സഹായിക്കും. 

∙ വരണ്ട ചർമത്തിന്

തേനും ഗ്രീൻ ടീയും

ഇതൊരു ഫെയ്സ്പാക് അല്ലെങ്കിലും വരണ്ട ചർമത്തിന് ഉപയോഗപ്രദമായ ഒന്നാണ്. രണ്ട് സ്പൂൺ ശുദ്ധമായ തേനും ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക. ചർമത്തിന് ഈർപ്പവും മൃദുത്വവും ലഭിക്കാൻ ഇത് സഹായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}