ചർമം തിളങ്ങാൻ കഴിക്കേണ്ടത് എന്തെല്ലാം? അഹാന പറയുന്നു

what-ahaana-krishna-eating-for-skin-glowing
Image Credits: ahaana krishna/ Youtube
SHARE

തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ നമ്മൾ എന്തു കഴിക്കുന്നുവെന്നതും പ്രധാനമാണെന്ന് നടി അഹാന കൃഷ്ണ. ശരീരത്തിനകത്തു നിന്നു ഭക്ഷണം പ്രവർത്തിച്ച് ചർമത്തിൽ സ്ഥിരമായ മാറ്റം ഉണ്ടാക്കുമെന്ന് അഹാന പറയുന്നു. അനുഭവത്തിൽ നിന്നും ഡയറ്റീഷ്യനുമായുള്ള ചർച്ചകളിൽ നിന്നും ഇന്റർനെറ്റിൽ അന്വേഷിച്ച് മനസ്സിലാക്കിയതുമായ അറിവുകളാണ് താരം പുതിയ വ്ലോഗിൽ പങ്കുവച്ചത്.

∙ പഴങ്ങൾ

വൈറ്റമിൻ, മിനറൽസ്, ആന്റി–ഓക്സിഡന്റ്സ് എന്നിവയുടെ കലവറയാണ് പഴങ്ങൾ. എല്ലാ പഴങ്ങൾക്കും അതിന്റേതായ പ്രത്യേകതയുണ്ട്. ഓറഞ്ചിൽ വൈറ്റമിൻ സി ധാരാളമായുണ്ട്. പൈനാപ്പിൾ, തണ്ണിമത്തൻ, കുക്കുംബർ, മാമ്പഴം, അവോക്കാഡേ, ആപ്പിൾ എന്നിവയ്ക്കെല്ലാം അതിന്റെ ഗുണങ്ങളുണ്ട്. ആരോഗ്യകരമായ രീതിയിൽ പഴങ്ങൾ കഴിക്കുന്നത് ചർമത്തിന് വളരെ നല്ലതാണ്.

∙ നട്ട്സ് ആൻഡ് സീഡ്സ്

വാൾനട്ട് ചർമത്തിന് വളരെ മികച്ചതാണ്. ഗുഡ് ഫാറ്റ്, വൈറ്റമിൻസ്, മിനറൽസ് എന്നിവ ഇതിലുണ്ട്. എന്നാല്‍ കുടുതൽ കഴിക്കരുത്. സൂര്യകാന്തി വിത്തുകളും നല്ലതാണ്. ഇതും കൃത്യമായ അളവിലായിരിക്കണം കഴിക്കേണ്ടത്. 

∙ ഗു‍ഡ് ഫാറ്റ്

ഗുഡ് ഫാറ്റുള്ള നിരവധി ഭക്ഷണങ്ങൾ ഉണ്ട്. വെളിച്ചെണ്ണ, നാളികേരം, നെയ്യ്, അവക്കേഡോ, നല്ല മാംസം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

∙ തൈര്

പ്രോട്ടീൻ, ഫാറ്റ്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമാണ് തൈര്. തൈര് കുടിക്കുന്നതും ചർമം തിളക്കമുള്ളതാക്കും.

∙ ബീറ്റ്റൂട്ടും നെല്ലിക്കയും

തോരൻ പോലെ പാചകം ചെയ്യുന്ന ബീറ്റ്റൂട്ടും ഉപ്പിലിട്ട നെല്ലിക്കയും ചർമത്തിൽ അദ്ഭുതം തീര്‍ക്കും. അഹാനയ്ക്ക് ഡയറ്റീഷ്യൻ നൽകിയ ഉപദേശമാണിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA