ADVERTISEMENT

ചർമത്തിലെ ചുളിവുകളെ പ്രതിരോധിച്ച് ചെറുപ്പം നിലനിർത്താനുള്ള ബോട്ടോക്സ് ക്രീം പരിചയപ്പെടുത്തി ലക്ഷ്മി നായർ. വളരെ കുറച്ച് സമയം കൊണ്ട് വീട്ടിൽ ഉണ്ടാക്കാവുന്ന ഈ ക്രീമിന്റെ ഗുണങ്ങളും ലക്ഷ്മി പങ്കുവയ്ക്കുന്നുണ്ട്.

ബോട്ടോക്സ് ക്രീം ഉണ്ടാക്കുന്ന വിധം:

എട്ട് വെളുത്തുള്ളി മുക്കാൽ കപ്പ് വെള്ളത്തിൽ വേവിക്കുക. ഈ വെളുത്തുള്ളി മിക്സിയിലിട്ടടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. കാൽകപ്പ് വെള്ളം ഒഴിച്ച് മിക്സിയുടെ ജാർ കഴുകി ആ വെള്ളം വെളുത്തുള്ളി പേസ്റ്റിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ഒന്നര ടീസ്പൂണ്‍ അരിപ്പൊടിയിൽ രണ്ട് സ്പൂൺ വെള്ളമൊഴിച്ച് കലക്കിയെടുത്ത മിശ്രിതം വെളുത്തുള്ളി പേസ്റ്റിലേക്ക് ഒഴിക്കുക. ഇതിൽ കാൽകപ്പ് വെള്ളം കൂടിച്ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ചൂടാക്കി കുറുക്കി എടുക്കാം. തണുത്തശേഷം ഒരു ബൗളിലേക്ക് മാറ്റണം. ഇത് രണ്ട് സ്പൂൺ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അലൊവേര ജെൽ, കാൽ സ്പൂൺ വീതം വിറ്റാമിൻ ഇ ഓയിൽ, സ്വീറ്റ് ആൽമണ്ട് ഓയിൽ എന്നിവ ഒഴിച്ച് മികസ് ചെയ്യാം. ബൊട്ടോക്സ് ക്രീം തയാർ.

വിഡിയോ കാണാം:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com