കരുത്തും തിളക്കവുമുള്ള തലമുടിക്ക് ഖുശ്ബു ചെയ്യുന്നത്

actress-kushboo-sundar-natural-hair-pack-for-strong-hair
Image Credits: Kushboo Sundar/Instagram
SHARE

സൗന്ദര്യസംരക്ഷണത്തിനു ചെയ്യുന്ന കാര്യങ്ങൾ നടി ഖുശ്ബു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഒന്നാണ് മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന നാച്ചുറൽ ഹെയർ പാക്. ചെമ്പരത്തിയുടെ തളിരിലകൾ, പൂവ്, ഉലുവ, തൈര്, മുട്ട, ലാവണ്ടർ ഓയിൽ എന്നിവയാണ് ഹെയർ ഈ പാക്കിന് താരം ഉപയോഗിക്കുന്നത്. ഈ ഹെയർപാക് നിർമിക്കുന്നത് എങ്ങനെയെന്നു നോക്കാം. 

ഒരു രാത്രി വെള്ളത്തിലിട്ട് കുതിർത്ത ഉലുവയും ചെമ്പരത്തിയിലയും പൂവും ചേർത്ത് കുഴമ്പരൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് തൈര്, മുട്ട, ലാവണ്ടർ ഓയിലിന്റെയോ റോസ് മേരി ഓയിലിന്റെയോ ഏതാനും തുള്ളികളും ചേർക്കണം. 

ഇത് നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. അതിനുശേഷം കണ്ടീഷൻ ചെയ്യണം. കരുത്തും തിളക്കവുമുള്ള തലമുടി ലഭിക്കാൻ ഈ ഹെയർപാക്ക് സഹായിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS