ഐശ്വര്യയ്ക്ക് 49 ന്റെ ചെറുപ്പം; ഇതാണ് ആ രഹസ്യം!

aishwarya-rai-bachchan-at-49-and-here-is-the-beauty-tips
Image Credits: AishwaryaRaiBachchan/ Instagram
SHARE

ഇന്ത്യൻ സിനിമയുടെ അഭൗമ സൗന്ദര്യത്തിന് ഇന്ന് 49 വയസ്സ് തികയുന്നു. ഐശ്വര്യ റായി തന്റെ 50ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ അവിശ്വസനീയമായി അതു നോക്കി നിൽക്കാനേ ആരാധകർക്കാവൂ. ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ പിന്നീട് വാർത്തകളിൽ നിറയുന്നതും ഇന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കുന്നതും കണ്ട ആരാധകർക്ക് അങ്ങനെ തോന്നുന്നത് സ്വഭാവികം മാത്രമാണ്. സൗന്ദര്യത്തിന്റെ അളവു കോലായി ഐശ്വര്യ റായി എന്ന പേരു മാറിയിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു. അതിപ്പോഴും തുടരുന്നുവെന്നത് അദ്ഭുതകരം തന്നെ. 

എന്താണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം? ഈ ചോദ്യം എത്രയോ തവണ ഐശ്വര്യയ്ക്കു നേരെയും ഉയർന്നിരിക്കുന്നു. അറിയാം താരത്തിന്റെ ബ്യൂട്ടി ടിപ്സ്.

aishwarya-rai-bacahb-13

∙ കടലമാവും മഞ്ഞളും പാലും ചേർത്ത നാച്യുറൽ സ്ക്രബ് ആഴ്ചയിൽ രണ്ടു ദിവസം.

∙ തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കൽ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറവ്.

∙ ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേർത്ത് മസാജ് ചെയ്യുന്നതും ചർമത്തിന്റെ തിളക്കം വർധിപ്പിക്കുമെന്ന് ആഷ്.

∙ ഫേഷ്യൽ മാസത്തിൽ ഒരിക്കൽ മാത്രം.

∙ മുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവ്. മുട്ടയും ഒലീവ് ഓയിലും ചേർന്ന ഹെയർ മാസ്കും പാലും തേനും ചേർന്ന ഹൈഡ്രേറ്റിങ് മാസ്കും ആഴ്ചയിൽ ഒരിക്കൽ നിർബന്ധം.

∙ മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തിൽ രണ്ടു തവണ ഹെയർ സ്പാ.

aishwarya-rai-bacahb-2
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS