ADVERTISEMENT

പ്രകൃതിദത്ത രീതീയിൽ സൗന്ദര്യ സംരക്ഷണം സാധ്യമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് വാൾനട്ട്. പാർശ്വഫലങ്ങളില്ലാതെ മികച്ച ഫലം നൽകാൻ ഇതിനാവും. മുടിയുടെയും ചർമത്തിന്റെയും സംരക്ഷണത്തിന് വാൾ‍നട്ട് ഉപയോഗിക്കാം. അതിനായി ചെയ്യാവുന്ന കാര്യങ്ങൾ ഇതാ. 

∙ തിളങ്ങുന്ന ചർമം

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വാൾനട്ട്. ചർമത്തിലെ നിർജീവമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം മൃദുത്വമേകാനും വാൾനട്ടിനു കഴിയും. വാൾനട്ടിലെ ആന്റിഓക്സിഡന്റുകൾ കൊളീജൻ ഉൽപാദനം വർധിപ്പിക്കുകയും കോശങ്ങളിലെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു. കൂടാതെ ചർമത്തിന്റെ തിളക്കം നിലനിർത്തി വാർധക്യത്തിന്റെ ലക്ഷണങ്ങള്‍ പാടെ അകറ്റുന്നു. ത്വക്കിലെ ചുളിവുകൾ, പ്രായാധിക്യത്താൽ ഉണ്ടാകുന്ന പാടുകൾ എന്നിവയോടൊക്കെ ഗുഡ് ബൈ പറയുവാനായി സ്ഥിരമായി വാൾനട്ട് കഴിക്കുകയോ ദിവസേന വാൾനട്ട് ഓയിൽ മുഖത്തു പുരട്ടുകയോ ചെയ്യാം.

വാൾനട്ടിലുള്ള പദാർത്ഥങ്ങൾ രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു. ഇതിലൂടെ ചർമത്തിന് തിളക്കം ലഭിക്കുന്നു. മാത്രമല്ല, ചർമത്തിലെ കോശങ്ങളിലേക്ക് ഓക്സിജനൊപ്പം പോഷകങ്ങൾ എത്തുന്നു. ഇത് ചർമത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു. അതിനാൽ ദിവസേനെ മൂന്നോ നാലോ വാൾനട്ട് കഴിക്കുന്നത് നല്ലതാണ്.

ത്വക്കിലുണ്ടാകുന്ന ചെറു രോഗങ്ങൾക്കും അണുബാധയ്ക്കുമെല്ലാം ഉത്തമമായ പ്രതിവിധിയാണ് വാൾനട്ടിൽ നിന്നും തയ്യാറാക്കുന്ന എണ്ണ. ഫംഗസ് ബാധയെ ചെറുക്കാൻ തക്കതായ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഈ ഓയിൽ സോറിയാസിസ്, വളം കടി, നാവിലുണ്ടാകുന്ന പൂപ്പൽ ബാധ എന്നിവയെയെല്ലാം പ്രതിരോധിക്കുന്ന ഔഷധമായും പ്രവർത്തിക്കും. വാൾനട്ട് ഓയിലിൽ വെളുത്തുള്ളി പോലുള്ള സ്വാഭാവിക ഫംഗസ് വിരുദ്ധ വസ്തുക്കൾ കൂടി സംയോജിപ്പിച്ച് ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ത്വക്കിനെ ബാധിക്കുന്ന അണുബാധ ശമിക്കും.

∙ സൂര്യതാപം

വിറ്റാമിൻ ഇ എന്ന ആന്റി ഓക്സിഡന്റിനാൽ സമ്പന്നമാണ് വാൾനട്ട്. സൂര്യതാപത്തിൽ നിന്നും ത്വക്കിനെ പ്രതിരോധിക്കാൻ ഇതിനു സാധിക്കും. കൂടാതെ, വാൾനട്ടിലുള്ള ഒമേഗ 3 ഫാറ്റുകൾ കോശങ്ങളെ ശക്തിപ്പെടുത്തുകയും ചർമം വരളാതെ സംരക്ഷിക്കുകയും ചെയ്യും. എല്ലുകൾക്ക് ബലമേകുന്നതിലും വാൾനട്ടിനുള്ള പങ്ക് ചെറുതല്ല. 

∙ മുടി കരുത്തോടെ വളരാൻ

കേശസംരക്ഷണത്തിനായി ഉപയോഗിക്കുന്ന ഭൂരിപക്ഷം ഉത്പന്നങ്ങളിലെയും ഘടകങ്ങൾ എന്തെന്നു പരിശോധിച്ചാൽ അതിൽ വാൾനട്ട് ഉള്ളതായി കാണാം. കറുപ്പ് നിറം നിലനിർത്തി തലമുടി കാന്തിയോടെ കാക്കാൻ വാൾനട്ടിനു സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന് മുടിയെ വേരിൽ നിന്നു തന്നെ ബലപ്പെടുത്താനുള്ള കഴിവുണ്ട്. ദിവസമോ കൃത്യമായ ഇടവേളകളിലോ മുടിയിൽ വാൾനട്ട് ഓയിൽ തേച്ചുപിടിപ്പിക്കയോ, കഴിക്കുകയോ ചെയ്യാം. ഇതിലൂടെ കരുത്തുറ്റതും തിളങ്ങുന്നതുമായ മുടി സ്വന്തമാക്കാം.

English Summary : Benefits of walnut in skin care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com