താരൻ, മുടി കൊഴിച്ചിൽ, ചൊറിച്ചിൽ... പരിഹാരം ഇവിടെയുണ്ട്!

scalp-scrub-for-refresh-hair
പ്രതീകാത്മക ചിത്രം∙ Image Credits: MosayMay/ Shutterstock.com
SHARE

മൃതകോശങ്ങളെ നീക്കി ചർമത്തിന് സൗന്ദര്യവും ആരോഗ്യവും നൽകുന്നവയാണ് സ്ക്രബുകൾ. എന്നാൽ ശരീരചർമത്തിന് മാത്രമല്ല ശിരോചർമത്തിലും സ്ക്രബ് ഉപയോഗിക്കാം. ശിരോചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും അതിലൂടെ കേശസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും സ്ക്രബ് സഹായിക്കുന്നു. ഇതിന് സഹായിക്കുന്ന ചില സ്ക്രബുകൾ പരിചയപ്പെടാം.

∙ സാൾട്ട് സ്ക്രബ്

കാൽകപ്പ് ഹിമാലയൻ സാൾട്ട്, ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, തേൻ, അഞ്ച് തുള്ളി പെപ്പർമിന്റ് ഓയിൽ എന്നിവ മിക്സ് ചെയ്ത് മുടിയിലും ശിരോചർമത്തിലും തേയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.

∙ ലെമൺ സ്ക്രബ്

വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന ഒന്നാണ് ഈ ലെമൺ സ്ക്രബ്. ഉപ്പ്, ചെറുനാരങ്ങ ജ്യൂസ്, ഒലിവ് ഓയിൽ എന്നിവയാണ് ഇതിന് ആവശ്യം. ഒരേ അളവിൽ ഉപ്പ്, ചെറുനാരങ്ങ നീര്, ഒലിവ് ഓയിൽ എന്നിവ മിക്സ് ചെയ്ത് 10 മിനിറ്റ് തലയിൽ മസാജ് ചെയ്യുക.

∙ ഷുഗർ സ്ക്രബ്

ഇത് ഒരേ സമയം സ്ക്രബ് ആയും ഹെയർ മാസ്ക് ആയും ഉപയോഗിക്കാം. മൂന്ന് ടേബിൾ സ്പൂൺ കണ്ടീഷനറും ബ്രൗൺ ഷുഗറും ഒരു ടേബിൾ സ്പൂൺ വീതം തേനും ഒലിവ് ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ശിരോചർമത്തിൽ സ്ക്രബ് ചെയ്യുക. 15 മിനിറ്റിനുശേഷം കഴുകിക്കളയാം. 

∙ കറുവപ്പട്ട സ്ക്രബ്

കറുവപ്പട്ട പൊടിച്ചത് രണ്ട് ടേബിൾ സ്പൂൺ, ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ, രണ്ട് തുള്ളി വീതം റോസ് വാട്ടർ, ലാവൻഡർ ഓയിൽ, പെപ്പർമിന്റ് ഓയിൽ എന്നിവ മിക്സ് ചെയത് ശിരോചർമത്തിലും തലമുടിയിലും മസാജ് ചെയ്യുക. 10 മിനിറ്റിനുശേഷം കഴുകിക്കളയാം.

#പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS