ചുണ്ട് വരണ്ട് പൊട്ടിയോ? പേടിക്കണ്ട സ്ക്രബുണ്ടാക്കാം വീട്ടിൽ തന്നെ

home-made-lip-scrubs
Representative image. Photo Credit: Prostock-Studio/istockphoto.com
SHARE

മുഖ ചർമത്തിനെന്ന പോലെ ചുണ്ടുകൾക്കും കൃത്യമായ പരിചരണം കൂടിയേ തീരു. ചുണ്ട് വരണ്ട് പൊട്ടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇടവേളകളിലുള്ള സ്ക്രബിങിലൂടെ മൃതകോശങ്ങളെ നീക്കി ചുണ്ടുകളുടെ സൗന്ദര്യം നിലനിർത്താം. ആരോഗ്യകരവും മിനുസമുള്ളതുമായ ചുണ്ടുകൾക്കായി സ്ക്രബിങ് ചെയ്യണമെന്ന് പലർക്കും അറിയില്ല. 

മികച്ച ലിപ് സ്ക്രബുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാനാവും. എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാനാവുന്ന ചില ലിപ് സ്ക്രബുകൾ ഇതാ

ബ്രൗൺ ഷുഗറും തേനും

കുറച്ച് ബ്രൗൺ ഷുഗർ എടുത്ത് തേനുമായി മിക്സ് ചെയ്യുക. ഇങ്ങനെ കിട്ടുന്ന തേൻ കലർന്ന ബ്രൗൺ ഷുഗർ അ‍ഞ്ചു മിനിറ്റ് ചുണ്ടിൽ നന്നായി തേച്ചു പിടിപ്പിക്കുക. അതിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകാം.

കോഫിയും തേനും

കാപ്പി തിളപ്പിച്ചശേഷം കിട്ടുന്ന കാപ്പിപ്പൊടിയും തുല്യ അളവിൽ തേനും എടുക്കുക. ഒരു ബൗളിലേക്ക് മാറ്റി ഇത് രണ്ടും നന്നായി മിക്സ് ചെയ്യണം. ഇത് ചുണ്ടിൽ തേച്ച് നന്നായി 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകണം. ചുണ്ടിനെ ഹൈഡ്രേറ്റ് ചെയ്യാനും ആരോഗ്യത്തോടെ നിലനിർത്താനും ഇത് സഹായിക്കും.

വെളിച്ചെണ്ണയും തേനും

വെള്ളിച്ചെണ്ണയും തേനും എടുത്ത് ബ്രൗൺ ഷുഗറുമായി മിക്സ് ചെയ്യുക. ഇങ്ങനെ കിട്ടുന്ന ബ്രൗണ്‍ഷുഗർ ചുണ്ടിൽ 10 മിനിറ്റ് ഉരയ്ക്കാം. ഇളം ചൂടുവെള്ളത്തിൽ കഴുകി കുറച്ചു സമയത്തിനുശേഷം ലിപ് ബാം പുരട്ടുക. 

ചോക്ലേറ്റ് ലിപ് സ്ക്രബ്

ഒരു ടേബിൾ സ്പൂൺ ചോക്ലേറ്റ്, രണ്ട് ടേബിൾ സ്പൂൺ ബ്രൗൺ ഷുഗർ, ഒരു ടേബിൾ സ്പൂൺ വാനില എക്സ്ട്രാക്റ്റ് എന്നിവ നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തേനും രണ്ട് സ്പൂണ്‍ ഒലീവ് ഓയിലും ചേർക്കുക. ഈ മിശ്രിതം എടുത്ത് ചുണ്ടിൽ പുരട്ടുക. കുറച്ചു സമയത്തിനുശേഷം ചൂടുവെള്ളത്തിൽ മുക്കിയെടുത്ത തുണികൊണ്ട് ചുണ്ട് തുടച്ച് വൃത്തിയാക്കണം.

Content Summary: home made lip scrubs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS