കടുത്ത ചൂടിലും ചർമ സൗന്ദര്യം കാത്തു സൂക്ഷിക്കുവാൻ ഓർക്കാം ഈ 5 ടിപ്സ്

1310959822
Representative image. Photo Credit: :evgenyatamanenko/istockphoto.com
SHARE

മേക്കപ് ചെയ്ത് സ്റ്റൈലായി നടക്കാനിഷ്ടപ്പെടുന്നവർക്കു വേനൽക്കാലം ഒരു പേടി സ്വപ്നമാണ്. കഷ്ടപ്പെട്ടു ചെയ്ത മേക്കപ്പൊക്കെ ചൂടിലും വിയർപ്പിലും ഒലിച്ചു പോകും. ചർമത്തിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ വെയിലും പൊടിയുമടിച്ച് ചർമത്തിന്റെ തിളക്കം മങ്ങിയിട്ടുണ്ടാകും. ചർമ സൗന്ദര്യം കാത്തു സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ 5 സിംപിൾ ടിപ്സ്.

∙ ജലാംശം നിലനിർത്തുക: ആരോഗ്യസംരക്ഷണത്തിനു മാത്രമല്ല സൗന്ദര്യം കെടാതെ സൂക്ഷിക്കുവാനും വെള്ളം അത്യാവശ്യമാണ്. പ്രത്യേകിച്ചും വേനൽക്കാലത്ത്. ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്തുന്നതിനൊപ്പം മോയിസ്ച്യറൈസർ ഉപയോഗിക്കാനും മറക്കരുത്. ജെൽ മോയിസ്ച്യറൈസറുകളാണ് ചൂടു കാലത്ത് ഉത്തമം.

∙ ക്ലെൻസിങ്: വിയര്‍പ്പും പൊടിയും അടിഞ്ഞ് മുഖത്തെ സൂക്ഷ്മ ദ്വാരങ്ങൾ അട‍ഞ്ഞു പോയിട്ടുണ്ടാകും. ഏതെങ്കിലും സ്ക്രബ് ഉപയോഗിച്ച് ദിവസവും രണ്ടു നേരം 30 സെക്കൻഡ് വീതം മസാജ് ചെയ്യുന്നത് നല്ലതാണ്.

∙ ബ്ലോട്ടിങ് പേപ്പർ: മേക്കപ് ചെയ്തു പുറത്തേക്ക് ഇറങ്ങുമ്പോൾ കൈയ്യിൽ കുറച്ച് ബ്ലോട്ടിങ് പേപ്പറുകൾ കരുതാൻ മറക്കേണ്ട. മേക്കപ് പടർന്നു പോകാതെ മുഖത്തെ എണ്ണമെഴുക്കും വിയർപ്പും ഒപ്പിയെടുത്ത് മുഖം ഫ്രഷായി നിലനിർത്താൻ ഇവ സഹായിക്കും. ബ്ലോട്ടിങ് പേപ്പർ ഇല്ലെങ്കിൽ കട്ടി കുറഞ്ഞ ടിഷ്യൂ പേപ്പറായാലും മതി.

∙ മറക്കരുത് സൺസ്ക്രീൻ: വീട്ടിൽ നിന്നു പുറത്തിറങ്ങുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും ശരീരത്തിലും മുഖത്തും സൺസ്ക്രീൻ പുരട്ടിയിരിക്കണം. പൗ‍ഡർ രൂപത്തിലുള്ള സൺസ്ക്രീനാണ് മേക്കപ്പിനൊപ്പം നല്ലത്. വീടിനു പുറത്താണെങ്കിൽ 3 മണിക്കൂർ കൂടുമ്പോൾ സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കാൻ മറക്കരുത്.

∙ ബൈ പറയാം ഹെവി മേക്കപ്പിന്: ഹെവി ഫൗണ്ടേഷനും കൺസീലറുകൾക്കും വേനൽക്കാലത്ത് അവധി നൽകാം. പകരം സിസി ക്രീമുകൾ ഉപയോഗിക്കാം. ദിവസം മുഴുവൻ ഫ്രഷായി തോന്നിപ്പിക്കാൻ ഇവയ്ക്കൊപ്പം ടിൻടെഡ് പൗഡർ ഉപയോഗിച്ചാൽ മതി.

 

Content Summary: Simple tips for summer skin care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS