പ്രായം പിടിച്ചു കെട്ടും, സ്ട്രെച്ച്മാർക്കുകൾ വരെ മാറ്റും; വെളുത്തുള്ളി ഉപയോഗിക്കാം ഇങ്ങനെ

benefits-of-garlic
Representative image. Photo Credit: Nikolas_jkd/istockphoto.com
SHARE

വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമപ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. അതിൽ നിറയെ ആന്റി ബാക്ടീരിയൽ, ആന്റി ഏജിങ് ഘടകങ്ങളടങ്ങിയിട്ടുണ്ട്. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം.

∙ മുഖക്കുരു അകറ്റാം

അഞ്ചാറ് അല്ലി വെളുത്തുള്ളിയെടുത്ത് നന്നായി അരച്ചോ ഞെരുടിയോ നീരെടുക്കുക. മുഖക്കുരുവുള്ള ഭാഗത്ത് അതു പുരട്ടുക. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. അൽപസമയത്തിനകം മാറ്റം നിങ്ങൾക്കു തന്നെ മനസ്സിലാകും. മുഖക്കുരു മൂലമുണ്ടായ ചുവപ്പും പാടുകളും വളരെ വേഗം മാഞ്ഞു തുടങ്ങും.

∙ ചർമത്തിലെ നിറം മാറ്റം തടയും

ഒരു വെളുത്തുള്ളിയിലെ അല്ലി മുഴുവനായെടുത്ത് അരച്ചോ ഞെരുടിയോ നീരെടുക്കുക അതിൽ ഒരു പകുതി തക്കാളി കൂടി ഉടച്ചു ചേർക്കുക. ആ മിശ്രിതം മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറന്നു വരുകയും മാലിന്യങ്ങൾ അകലുകയും ചെയ്യുന്നു.

∙ സ്ട്രെച്ച്മാർക്കുകളെ അകറ്റും

വെളുത്തുള്ളി നീരും ഒലീവ് ഓയിലും സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. കുറച്ചു ദിവസം ഇത് ആവർത്തിക്കുക. ദിവസങ്ങൾക്കകം പാടുകൾ മാഞ്ഞു തുടങ്ങും.

∙ ചർമത്തിലെ ചുവപ്പിനെയും അലർജിയെയും അകറ്റും

അലർജി മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ് നിറം, പൊള്ളൽപാടുകൾ ഇവയെ അകറ്റാനും വെളുത്തുള്ളിക്ക് ശേഷിയുണ്ട്. തലയോട്ടി, മുട്ടുകൾ എന്നിവിടങ്ങളിലായിരിക്കും ഇത്തരം അലർജികൾ കൂടുതലായി പ്രത്യക്ഷപ്പെടുക. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ഇത്തരം അലർജികളിൽനിന്നു ചർമത്തെ രക്ഷിക്കുന്നു.

*പാച്ച് ടെസ്റ്റ് നടത്തി അലർജിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക.

Content Summary: Benefits of garlic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS