ADVERTISEMENT

വേനലിൽ ശക്തമായ ചൂടും ഈര്‍പ്പമില്ലായ്മയും വിയര്‍പ്പുമെല്ലാം മുടിയുടെ ആരോഗ്യം നശിപ്പിക്കുമെന്നതില്‍ സംശയമില്ല. വേനല്‍ക്കാലത്ത് മുടിക്ക് പ്രത്യേക പരിഗണന നല്‍കിയില്ലെങ്കില്‍ താരന്‍, ശിരോചര്‍മത്തിൽ അണുബാധ, മുടി കൊഴിച്ചില്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ടായേക്കും. വേനല്‍ക്കാലത്തും മഴക്കാലത്തും മുടിക്ക് നല്‍കേണ്ടത് വ്യത്യസ്ഥ രീതിയിലുള്ള സംരക്ഷണമാണ്. കഠിനമായ ചൂടില്‍ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം മുടി കഴുകുന്നത് നല്ലതാണ്. വെയിലത്ത് പുറത്തിറങ്ങുമ്പോള്‍ ചൂട് നേരിട്ട് തലയില്‍ പതിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. വിയര്‍പ്പും ചൂടും മുടിയെ ദുര്‍ബലമാക്കും എന്നതിനാല്‍ വേനല്‍ക്കാലത്ത് മുടി മുറുക്കികെട്ടി വെക്കുന്നത് ഒഴിവാക്കണം. മുടി അയച്ച് ഉയര്‍ത്തി കെട്ടി വെക്കുന്നത് നല്ലതാണ്. മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ശീലമാക്കാം ഈ അഞ്ച് കാര്യങ്ങൾ: 

Read More: കരുവാളിപ്പും പാടുകളും നീക്കി മുഖം തിളങ്ങാൻ വെറും 5 മിനിറ്റ്; എളുപ്പവഴി അടുക്കളയിലുണ്ട്

∙ ഷാംപൂ: 

വേനല്‍ക്കാലത്ത് മുടി പൊട്ടിപ്പോകാതെ ഈർപ്പം നിലനിർത്തുന്ന മോയ്സ്ചറൈസിംഗ് ഷാംപൂവിലേക്ക് മാറുക. വെളിച്ചെണ്ണ, അര്‍ഗന്‍ ഓയില്‍ അല്ലെങ്കില്‍ ഷിയ ബട്ടര്‍ പോലുള്ള ചേരുവകള്‍ അടങ്ങിയിരിക്കുന്ന ഷാംപൂകള്‍ തിരഞ്ഞെടുക്കുക. ഇത് മുടിയുടെ ഈര്‍പ്പം നിലനിർത്താനും കേടുപാടുകള്‍ പരിഹരിക്കാനും സഹായിക്കുന്നു.

∙ കണ്ടീഷണര്‍:

മുടി വരണ്ടുപോകാതെ ഇരിക്കാനും പൊട്ടിപ്പോകാതെ ആരോഗ്യത്തോടെയിരിക്കാനും ആഴ്ചയിൽ ഒരിക്കലെങ്കിലും ഡീപ് കണ്ടീഷണര്‍ അല്ലെങ്കില്‍ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക. മുടിയെ ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനും സഹായിക്കുന്ന കെരാറ്റിന്‍, അവോക്കാഡോ ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍ പോലുള്ള പ്രകൃതിദത്ത എണ്ണകളും പ്രോട്ടീനുകളും അടങ്ങിയ കണ്ടീഷണർ വേണം തിരഞ്ഞെടുക്കാൻ. മുടി ഷാംപൂ ചെയ്യുമ്പോഴെല്ലാം കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്. 

∙ സ്റ്റൈലിങ് സൂക്ഷിച്ച്:

ചൂടുകാലത്ത് മുടിക്ക് അധികം സ്റ്റൈലിങ് ടൂൾസ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മുടിയില്‍ കൂടുതല്‍ ചൂട് ഏല്‍പ്പിച്ചു കൊണ്ടുള്ള സ്റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ്, ചൂടില്‍ നിന്നുള്ള കേടുപാടുകള്‍ തടയാന്‍ കൃത്യമായ സ്ര്‌ട്രെയ്റ്റിനിംഗ് സ്പ്രേ അല്ലെങ്കില്‍ ക്രീം ഉപയോഗിക്കുക. മുടിക്കും ചൂടിനും ഇടയില്‍ സിലിക്കണ്‍ ഒരു തടസ്സം സൃഷ്ടിക്കുന്നതിനാല്‍ സിലിക്കണ്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതാവും ഉചിതം. 

Read More: ചർമത്തിന് ചെറുപ്പം നൽകും, മുടി തഴച്ച് വളരും; ഉള്ളി അത്ര നിസ്സാരക്കാരനല്ല

∙ അള്‍ട്രാവയലറ്റ് സംരക്ഷണം: 

ചർമം പോലെ തന്നെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിക്കും കേടുവരുത്തും. ഇത് തടയുന്നതിനായി മുടിക്ക് സൂര്യപ്രകാശം നല്‍കുന്ന യുവി പ്രൊട്ടക്റ്റന്റ് സ്പ്രേ അല്ലെങ്കില്‍ ക്രീം ഉപയോഗിക്കുക.

∙ പോഷകാഹാരം

ആരോഗ്യമുള്ള മുടിക്ക് യഥാവിധി സംരക്ഷണം നല്‍കുന്നതിന് ശരിയായ പോഷകാഹാരം അത്യാവശ്യമാണ്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം മുടിയുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും, അതിനാല്‍ ശരിയായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയെന്നത് പ്രധാനമാണ്. പ്രോട്ടീന്‍, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കുക. 

തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങളില്‍ ചിലത്: 

മുട്ട: പ്രോട്ടീന്‍, ബയോട്ടിന്‍, വിറ്റാമിന്‍ ബി 12 എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. മുടി വളര്‍ച്ചയ്ക്ക് ഇവയെല്ലാം വളരെ ആവശ്യമാണ്.

ഇലക്കറികള്‍: ഇലക്കറികളിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള മുടിക്കും ശക്തമായ ഇഴകള്‍ക്കും ആവശ്യമാണ്. 

മത്സ്യം: അയല, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലാണ്. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. 

നട്‌സും വിത്തുകളും: ബദാം, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍ എന്നിവ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്, ഇത് നിങ്ങളുടെ തലയോട്ടിയ്ക്ക് ആരോഗ്യം നൽകുന്നു. ഒപ്പം മുടി വളരുന്നതിനും സഹായിക്കുന്നു. 

അവോക്കാഡോ: അവോക്കാഡോയില്‍ ബി, ഇ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. 

Content Summary: Hair care tips in Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com