കട്ട താടി വേണോ? എങ്കിൽ മസിലുപിടിച്ചിരിക്കാതെ ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ!

basic-tips-for-beard-growth
Representative image. Photo Credit: istockphoto.com
SHARE

ആണുങ്ങളുടെ കട്ട താടി സ്ത്രീകൾക്ക് ഒരു വീക്ക്നസ് തന്നെയാണ്. ഒരുകാലത്ത് പുരുഷ സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കിയിരുന്നത് താടി ആയിരുന്നു. താടി എക്കാലത്തും ഫാഷനാണ്. പ്രേമം പോലുള്ള സിനിമകൾ ഇറങ്ങിയപ്പോഴാണെങ്കിൽ പറയുകയേ വേണ്ട. കട്ട താടി വൻ ട്രെൻഡ് ആയി. എന്നാൽ ആഗ്രഹം ഉണ്ടായിട്ടും താടി വളരാതെ സങ്കടപ്പെട്ടിരിക്കുന്ന പുരുഷന്മാരും നമുക്കിടയിൽ ഉണ്ട്. താടി വളർച്ചയിൽ ആൻഡ്രജനോടൊപ്പം തന്നെ പ്രാധാന്യമുണ്ട് പാരമ്പര്യത്തിനും. അച്ഛനമ്മമാരുടെ ജീനുകളിൽ ‘ഹെർഡിറ്ററി പാറ്റേൺ’ ഉണ്ടെങ്കിൽ മാത്രമേ മക്കൾക്കു താടി ഉണ്ടാവുകയുള്ളൂ. എങ്കിലും ഉള്ള താടി നന്നായി സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. 

മുഖപരിപാലനം 

താടി വേഗത്തിൽ വളരാനുള്ള ആദ്യ മാർഗം മുഖം പരിപാലിക്കുക എന്നതാണ്. അതായത് മുഖം ശരിയായി വൃത്തിയാക്കുക, മോയ്സ്ചറൈസ് ചെയ്യുക. സ്‌ക്രബ് അല്ലെങ്കിൽ എക്‌സ്‌ഫോളിയന്റ് ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ ചർമത്തെ എക്സ്ഫോളിയേറ്റ് ചെയ്യണം. ഇത് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും പുതിയ താടിരോമങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും സഹായിക്കും. മുഖത്തെ രോമവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ യൂക്കാലിപ്റ്റസ് അടങ്ങിയ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ഉപയോഗപ്രദമാണ്.

Read More: സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പരീക്ഷിക്കാം ബ്ലാക്ക് സീഡ് ഓയില്‍; ഏഴു ഗുണങ്ങൾ ഉറപ്പ്

ഒരേ ദിശയിൽ ഷേവ് ചെയ്യാം 

എപ്പോഴും ഷേവ് ചെയ്തെന്നു കരുതി മുഖത്തു ഫോളിക്കിളുകൾ കൂടുകയോ കുറയുകയോ ചെയ്യില്ല. പക്ഷേ, ഈ ഷേവുകൾ വിപരീത ദിശയിൽ ചെയ്തു ശീലിക്കുകയാണെങ്കിൽ താടിയിലെ ഫോളിക്കിളുകൾ നശിക്കുകയും അതുവഴി താടി വളരാതിരിക്കുകയും ചെയ്യും. അതുകൊണ്ട് ഷേവ് ചെയ്യുമ്പോൾ പരമാവധി ഒരേ ദിശയിൽ റേസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

കാത്തിരിക്കണം 

സാമാന്യം നല്ലൊരു താടി വളരാൻ ക്ഷമയോടെ കാത്തിരുന്നേ തീരൂ. പലരിലും വളർച്ചാ വേഗം വ്യത്യാസമാണ്. എങ്കിലും കട്ടത്താടി വരാൻ ശരാശരി 9 ആഴ്ചകള്‍ വരെ വേണ്ടിവരും. അതുകൊണ്ട് തന്നെ വളർത്താൻ ശ്രമിക്കുകയാണെങ്കിൽ ഇടയ്ക്ക് വച്ച് ഷേവ് ചെയ്ത് കളയാതിരിക്കാൻ ശ്രദ്ധിക്കുക. 

Read More: ഇനിയില്ല ആ കറുത്ത കുത്തുകൾ; ബ്ലാക്ക്ഹെഡ്‌സ് നീക്കി ചർമം തിളക്കമുള്ളതാക്കാൻ 6 കാര്യങ്ങൾ!

വിറ്റാമിൻ 

മുഖത്തെ താടിരോമം നന്നായി വളരുന്നതിനായി ഭക്ഷണത്തിൽ വിറ്റാമിൻ ബി, ബി 1, ബി 6, ബി 12 എന്നിവ ഉൾപ്പെടുത്തുക. പഴങ്ങളും പച്ചക്കറികളും കഴിച്ച് ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുക. ദിവസവും ബയോട്ടിൻ ഉൾപ്പെടുത്തുന്നത് മുടിയുടെയും നഖങ്ങളുടെയും വളർച്ച വർദ്ധിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS