ADVERTISEMENT

ആരോഗ്യമുള്ള ദൃഢമായ മുഖചർമം ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തിന്റെ ആദ്യലക്ഷണമായി കണക്കാക്കപ്പെടുന്നു. എന്നാൽ തിരക്കേറിയ ജീവിതം, മതിയായ വ്യായാമമില്ലാത്ത അവസ്ഥ, അമിതവണ്ണം ഇവയെല്ലാം തന്നെ ചർമത്തിന്റെ ദൃഢതയെ ബാധിക്കുന്നു. ഫലമോ, മുഖചർമവും മറ്റ് നേർത്ത ചർമഭാഗങ്ങളും തൂങ്ങുന്നു. ഇത്തരം അവസ്ഥ പരിഹരിക്കുന്നതിനായി സാധാരണയായി ബോട്ടോക്സ് ഇൻജക്ഷനുകൾ നടത്താറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു സാഹസവും കൂടാതെ തന്നെ വീട്ടിൽ നിർമിക്കാവുന്ന ഫ്‌ളാക്‌സ് സീഡ് ജെൽ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. 

മുഖത്തെ ചുളിവുകള്‍ നീക്കുന്ന, ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയുന്ന തികച്ചും പ്രകൃതിദത്തമായ മാർഗമാണ് ഫ്‌ളാക്‌സ് സീഡ് ജെൽ. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് പൊതുവേ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ചര്‍മത്തിന് മാത്രമല്ല, മുടിയ്ക്കും നല്ലൊരു മരുന്നാണ് ഫ്‌ളാക്‌സ് സീഡ് ജെല്‍. 

∙ ഫ്‌ളാക്‌സ് സീഡ് ജെൽ നിർമിക്കുന്നത് എങ്ങനെ ?

രണ്ട് ടേബിള്‍ സ്പൂണ്‍ ഫ്‌ളാക്‌സ് സീഡ് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളക്കാനായി വയ്ക്കുക. തീ കുറച്ചു വച്ച് വേണം തിളപ്പിക്കാൻ. ഇടയ്ക്കിടെ ഇളക്കണം. ഇതില്‍ വെളുത്ത നിറത്തിലെ പത വന്നു തുടങ്ങുമ്പോള്‍ തീ കെടുത്താം. പിന്നീട് ശുദ്ധമായ ഒരു തുണിയിൽ ഇത് അരിച്ചെടുക്കുക. പതപോലുള്ള ഈ പദാർഥം തണുക്കുമ്പോള്‍ ജെല്‍ പോലെയാകും. ഇത് ശേഖരിച്ചു ഗ്ലാസ് പാത്രത്തില്‍ സൂക്ഷിയ്ക്കാം. എത്ര വേണം എന്നതിന് അനുസരിച്ച് അളവും വ്യത്യാസപ്പെടുത്താം. ഇത് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നതാണ് നല്ലത്. 

Read More: ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം..

∙ ഗുണങ്ങൾ പലത് 

ഫ്‌ളാക്‌സ് സീഡിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ചർമം കൂടുതൽ ദൃഢമായി മാറാനും ഈ ജെൽ സഹായിക്കും. കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ഈ ജെൽ നിത്യവും ഉപയോഗിക്കുന്നത് നല്ലതാണ്. കരുവാളിപ്പ് മാറ്റുന്നതിനും മുഖത്ത് സ്നിഗ്ദ്ധത വർധിപ്പിക്കുന്നതിനും ഇത് നിത്യവും ഉപയോഗിക്കാം. കണ്ണിനടിയിലെ കറുപ്പ് പോലും മാറ്റുന്ന ഒരു സൂപ്പർ ജെല്ലാണിത്. 

Content Summary: How to use Flax Seed Gel as natural Botox

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com