ADVERTISEMENT

ചര്‍മ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ചര്‍മവും കൂടിയേ തീരൂ. സ്വാഭാവികവും പ്രകൃതിദത്തവുമായ ചര്‍മ സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് എപ്പോഴും കൂടുതല്‍ ഫലം ചെയ്യുക. ചര്‍മത്തിന്റെ തിളക്കവും ആകര്‍ഷണീയതയും നില നിര്‍ത്താനും അതു വഴി കൂടുതല്‍ സുന്ദരികളാകാനും ചില ചര്‍മ സംരക്ഷണ രഹസ്യങ്ങള്‍ ഇതാ...

∙ എല്ലാ ദിവസവും സണ്‍സ്‌ക്രീന്‍

വെയിലത്ത് മാത്രമല്ല, എല്ലാ ദിവസവും പുറത്തു പോകുന്നതിനു മുന്‍പ് നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ പുരട്ടുക. യുവത്വത്തെ അകറ്റാതിരിക്കാന്‍ ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗം കൂടിയാണിത്. സൂര്യപ്രകാശത്തില്‍ നിന്നുള്ള സംരക്ഷണം മാത്രമല്ല ചര്‍മത്തിന്റെ വാര്‍ധക്യത്തെ തടയുന്നതിനും സണ്‍സ്‌ക്രീന്‍ സഹായിക്കും. എസ്പിഎഫ് 30 അല്ലെങ്കില്‍ അതിനു മുകളിലുള്ള സണ്‍സ്‌ക്രീന്‍ വേണം തിരഞ്ഞെടുക്കാന്‍.

∙ ചര്‍മത്തിന് അനുയോജ്യമായ പ്രൊഡക്ട്‌സ് തിരഞ്ഞെടുക്കുക

അവരവരുടെ ചര്‍മത്തിന്റെ തരം അനുസരിച്ചു വേണം ഉപയോഗിക്കേണ്ട പ്രൊഡക്ട്‌സ് തിരഞ്ഞെടുക്കാന്‍. എണ്ണമയമുള്ളതോ, വരണ്ടതോ, സാധാരണമോ, സെന്‍സിറ്റീവോ ആയ ചര്‍മ്മമാകാം നിങ്ങളുടേത്. ഇതു തിരിച്ചറിഞ്ഞ് അനുയോജ്യമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി ചര്‍മത്തെ കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും.

Read More: അമ്മമാർക്കും വേണം സൗന്ദര്യ സംരക്ഷണം, ഇതാ ചില നുറുങ്ങുവഴികൾ

∙ ഉറങ്ങുന്നതിനു മുന്‍പും ശേഷവും മുഖം കഴുകുക

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പും ഉറക്കമുണര്‍ന്നതിനു ശേഷവും മുഖം വൃത്തിയായി കഴുകുക. ഇതു വഴി ചര്‍മത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പൊടിയും ബാക്ടീരിയകളും നീക്കം ചെയ്യാനും ചര്‍മത്തിന് കൂടുതല്‍ ആരോഗ്യം നല്‍കാനും സാധിക്കും. മേക്കപ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്തതിനു ശേഷം മാത്രമേ ഉറങ്ങാവൂ.

∙ മുഖം വൃത്തിയാക്കുന്നതിലെ മൃദുത്വം

മുഖം വൃത്തിയാക്കുന്നത് എപ്പോഴും വളരെ മൃദുവായിട്ടായിരിക്കണം. വളരെ സോഫ്റ്റായ ശുദ്ധീകരണം മുഖ ചര്‍മത്തെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കും. ഇതിനായി ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകിയതിനു ശേഷം ഏതെങ്കിലും നല്ല ക്ലെന്‍സര്‍ തിരഞ്ഞെടുക്കാം. വിരല്‍ത്തുമ്പുപയോഗിച്ച് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. പിന്നീട് ക്ലെന്‍സര്‍ പൂര്‍ണമായും കഴുകിയ ശേഷം  വൃത്തിയുള്ള ടവ്വലുപയോഗിച്ച് മുഖം തുടച്ച് വൃത്തിയാക്കുക.

Read More: പല്ലിന്റെ മഞ്ഞ നിറമോർത്ത് ഇനി ടെൻഷനടിക്കേണ്ട, പരീക്ഷിക്കാം ഈ 5 ടിപ്സ്

∙ സമ്മര്‍ദ്ദം കുറയ്ക്കാം

സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്. ടെന്‍ഷന്‍ നിയന്ത്രിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നത് വഴി ചര്‍മത്തിന് കൂടുതല്‍ ഊർജ്ജം നല്‍കാന്‍ സാധിക്കും. സമ്മർദ്ദം കൂടുന്നത് പലവിധ ത്വക്ക് രോഗങ്ങൾക്കും കാരണമാകും. അതിനാല്‍ ടെന്‍ഷന്‍ ഫ്രീയായിരിക്കാൻ ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com