പൊതു വേദികളിൽ എത്തുന്ന ദീപിക പദുകോൺ എപ്പോഴും ഫാഷൻ ലോകത്തിന്റെ കയ്യടി നേടാറുണ്ട്. മിനിമൽ മേക്കപ്പാണെങ്കിലും ചർമത്തിന്റെ തിളക്കം പലപ്പോഴും ദീപികയെ സുന്ദരിയാക്കും. ദീപികയെ പോലെ ചർമം തിളങ്ങാന്‍ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയ വഴി തന്റെ ചർമത്തിന്റെ സീക്രട്ട് പുറത്തുവിട്ടു.
Read More: പോക്കറ്റ് കാലിയാകാതെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ 4 കിടിലൻ ടിപ്പുകൾ
ചർമത്തിന്റെ ഏറ്റവും ബേസിക്ക് കാര്യങ്ങൾ വരെ പറഞ്ഞ് തന്ന് പഠിപ്പിച്ചത് അമ്മ ഉജ്ജല പദുക്കോണാണെന്ന് താരം പറഞ്ഞു. ‘എന്റെ രഹസ്യം വളരെ ലളിതമായി സൂക്ഷിക്കുക എന്നതാണ്. ഞാൻ അടിസ്ഥാനകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. അമ്മ പഠിപ്പിച്ച മന്ത്രമാണത്. നിങ്ങളുടെ ചർമത്തിൽ കൂടുതലായി ഒന്നും ചെയ്യരുത്. മേക്കപ്പടക്കം എല്ലാം സിമ്പിളായി ചെയ്യുക. എന്റെ യാത്രയിലുടനീളം, ചർമസംരക്ഷണ ദിനചര്യയിലൂടെ ഞാൻ അത് പിന്തുടർന്നു’. നിങ്ങളുടെ തിളങ്ങുന്ന ചർമത്തിന് കാരണമെന്ത് എന്ന് ചോദ്യത്തിന് മറുപടിയായി ദീപിക പറഞ്ഞു.

ചർമം വൃത്തിയാക്കുന്നതിൽ ഏറെ ശ്രദ്ധിക്കും. എപ്പോഴും ചർമത്തെ ഹൈഡ്രേറ്റഡായി സൂക്ഷിക്കുകയാണ് സംരക്ഷണത്തിനുള്ള പോംവഴി കൂടാതെ സൂര്യനിൽ നിന്ന് പ്രൊട്ടക്ഷനായി സൺ സ്ക്രീൻ അപ്ലൈ ചെയ്യും. ഇതാണ് ശരിക്കും ഞാൻ ചെയ്യുന്നത്. ദീപിക പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഒരു ക്യു ആന്റ് എയുടെ ഭാഗമായാണ് ദീപിക സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത്.

82°E എന്ന സ്വന്തം ബ്രാന്റിന്റെ ബ്യൂട്ടി പ്രൊഡക്ടിന്റെ വിശദാംശങ്ങൾ ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. മോയ്സ്ചറൈസർ, സൺസ്ക്രീൻ എന്നീ പ്രൊഡക്ടുകളാണ് ഈ ബ്രാന്റിന്റെ കീഴിൽ വിപണിയിലെത്തുന്നത്.
Content Summary: Deepika Padukone reveals the secret to her glowing skin