ADVERTISEMENT

പല സ്ത്രീകളുടെയും ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് കക്ഷത്തിലെ കറുപ്പ് നിറം. സ്ലീവ്‍ലെസ്, ഓഫ് ഷോൾഡർ തുടങ്ങി ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും പലരെയും പിന്തിരിപ്പിക്കുന്ന ഒന്നാണ് കക്ഷത്തിലെ കറുപ്പ് നിറം. ഇനി അഥവാ ഇഷ്ട വസ്ത്രമിട്ടാലോ? കൈ ഉയർത്താതെ ശ്രദ്ധിച്ച് വേണം നടക്കാൻ. ഒരുപാട് ക്രീമുകൾ ഉപയോഗിച്ചിട്ടും ഒരു മാറ്റവുമില്ലെന്നാണ് പലരുടെയും പരാതി. കക്ഷത്തിലെ കറുപ്പ് കാരണം ഇനി നിങ്ങൾ കഷ്ടപ്പെടേണ്ട. കറുപ്പ് നിറം മാറ്റി തിളങ്ങാനായി ചില പൊടികൈകൾ പരീക്ഷിച്ചാൽ മാത്രം മതി. വീട്ടിൽ എളുപ്പത്തിൽ കിട്ടുന്ന ചില സാധനങ്ങൾ കൊണ്ട് ദീർഘകാലമായുള്ള പ്രശ്നം പമ്പകടത്താം. 

ഉള്ളിയും നാരങ്ങാനീരും

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാനായി ഏറ്റവും നല്ലൊരു ഉപാധിയാണ് ഉള്ളിയും നാരങ്ങാനീരും. ഒരു സ്പൂൺ വെളിച്ചെണ്ണയിലേക്ക് ഒരു പാതി നാരങ്ങയുടെ നീര് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്തതിന് ശേഷം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റിന് ശേഷം ഉണങ്ങിയ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് തുടയ്ക്കാം. അതിന് ശേഷം ഒരു സവാള നന്നായി അരിഞ്ഞ് നീരെടുക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡയും തൈരും നാരങ്ങാനീരും ചേർക്കുക. ഇതു നന്നായി മിക്സ് ചെയ്തതിന് ശേഷം കക്ഷത്തിൽ തേച്ച് പിടിപ്പിക്കാം. 5 മിനിറ്റ് വരെ കാത്തിരിക്കാം. ശേഷം നാരങ്ങ ഉപയോഗിച്ച് കക്ഷത്തിൽ വൃത്താകൃതിയിൽ മസാജ് ചെയ്യുക. അതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യുന്നത് നല്ലതാണ്. 

കസ്തൂരി മഞ്ഞളും തേനും

ഒരു സ്പൂൺ കസ്തൂരി മഞ്ഞൾ, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ തേൻ, നാരങ്ങാനീര് എന്നിവ ചേർത്ത ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം കക്ഷത്തിൽ നന്നായി തേച്ച് പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകി കളയുക. ശേഷം കുറച്ച് വെളിച്ചെണ്ണ കക്ഷത്തിൽ പുരട്ടാം. ഇതു ആഴ്ചയിൽ മൂന്ന് തവണ ചെയ്‌താൽ കക്ഷത്തിലെ കറുപ്പ് നിറം പെട്ടന്ന് മാറും. കക്ഷത്തിലെ കറുപ്പ് നിറം മാറുന്നതോടൊപ്പം തന്നെ രോമവളർച്ച ഇല്ലാതാക്കുന്നതിനും ഈ മാർഗം സഹായിക്കും.

Read More: ചുണ്ടിന് നിറം കുറഞ്ഞെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട, പരിഹാരം വീട്ടിൽ തന്നെയുണ്ട്

കടലമാവ്

കടലമാവിനൊപ്പം കുറച്ച് അരിപ്പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേയ്ക്ക് കുറച്ച് തേനും പാലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന് ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ നന്നായി തേച്ച് പിടിപ്പിക്കുക. 10–15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. കടലമാവിലെ എക്സ്ഫോളിയേറ്റിങ്ങ് ഗുണങ്ങൾ നിർജ്ജീവ കോശങ്ങളെ മായ്ച്ചുകളയുകയും ചർമത്തിന്റെ സ്വാഭാവിക നിറം മെച്ചപ്പെടുത്തുക്കുകയും ചെയ്യുന്നു.

ഓട്സ്

കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ മികച്ച ഉപാധികളിലൊന്നാണ് ഓട്സ്. കുറച്ച് ഓട്സിൽ തേൻ, മഞ്ഞൾപൊടി, നാരങ്ങാനീര്, പാൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ സ്ക്രബ് 5–8 മിനിറ്റ് വരെ മസാജ് ചെയ്യുക. ശേഷം വെള്ളത്തിൽ കഴുകി കളയാം. എല്ലാ ദിവസവും ഈ സ്ക്രബ്ബ് പുരട്ടുന്നത് നല്ലതാണ്. 

Read More: വീട്ടിൽ പഴമുണ്ടോ ? മുടി കൊഴിച്ചിലും താരനുമോർത്ത് ഇനി ടെൻഷനടിക്കേണ്ട

ടൂത്ത് പേസ്റ്റ്

എളുപ്പത്തിൽ ലഭ്യമായ ഒന്നാണ് ടൂത്ത് പേസ്റ്റ്. ഇതുപയോഗിച്ച് കക്ഷത്തിലെ കറുപ്പ് നിറം മാറ്റാൻ കഴിയും. വെളുത്ത നിറത്തിലുള്ള ടൂത്ത് പേസ്റ്റ് വേണം ഉപയോഗിക്കാൻ. കൂടുതലായി കറുപ്പ് നിറമുള്ള സ്ഥലങ്ങളിൽ പേസ്റ്റ് പുരട്ടാം. 5 മിനിറ്റിന് ശേഷം കഴുകി കളയാം. വെളുത്ത ടൂത്ത് പേസ്റ്റിന്റെ ബ്ലീച്ചിങ് ഗുണം കക്ഷത്തിലെ കറുപ്പ് നിറം മാറ്റും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com