മുഖത്ത് പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ടോ? ഒട്ടും വൈകാതെ പരീക്ഷിക്കാം വാംപയർ ഫേഷ്യൽ

benefits-of-vampire-facial-an-how-does-it-help
Representative image. Photo Credit: domoyega/istockphoto.com
SHARE

ഹോളിവുഡ് താരം കിംകർദഷ്യാൻ രക്തം പുരണ്ട മുഖവുമായി സമൂഹമാധ്യമത്തിൽ പങ്കുവച്ചൊരു ചിത്രം 2013ൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ആഗോള ട്രെൻഡ് ആകുന്ന സൗന്ദര്യ പരിചരണ രീതിയുടെ തുടക്കമാണിതെന്ന് കർദഷ്യാനോ വിമർശകരോ അന്നു ചിന്തിച്ചു കാണില്ല. 10 വർഷങ്ങൾക്കിപ്പുറം ലോകത്തിന്റെ ചെറുകോണുകളിൽ പോലും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു, ‘വാംപയർ ഫേഷ്യൽ’! 

പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (പിആർപി) ട്രീറ്റ്മെന്റിനെ രക്തദാഹിയായ വാംപയറിന്റെ പേരിട്ടു വിളിക്കുന്നതിനു കാരണമെന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ ട്രീറ്റ്മെന്റിന്റെ പ്രധാനഘടകം രക്തം തന്നെ. ഒരാളുടെ ശരീരത്തിൽ നിന്നുള്ള രക്തത്തിലെ പ്ലാസ്മയും പ്ലേറ്റ‌്‌ലെറ്റ്സും അതിസൂക്ഷ്മമായ സൂചിയുപയോഗിച്ച് (മെക്രോനീഡ്‌ലിങ്) ചർമത്തിലേക്കു കയറ്റിവിടുകയാണ് ചെയ്യുന്നത്. ഇതുവഴി കൊളാജൻ ഉത്പാദനം ത്വരിതപ്പെടുത്താനും ചർമത്തിനു നവോന്മേഷവും തിളക്കവും നൽകാനും കഴിയുന്നു. മികച്ച ആന്റി ഏജിങ് പരിചരണ രീതി കൂടിയാണ് പിആർപി.

‘‘ഇന്നു ചർമ സംരക്ഷണത്തെക്കുറിച്ചു ജനങ്ങൾക്കു കൂടുതൽ അറിവുണ്ട്. വിറ്റാമിൻ സി സീറമോ ഹാല്യൂറോണിക് ആസിഡോ, നിയാസിനമൈഡോ ഉപയോഗിച്ചില്ലെങ്കിൽ സ്കിൻ കെയറിൽ എന്തോ മിസ് ചെയ്യുന്നു എന്ന ചിന്തയാണ്. പണ്ട് ഈ പേരുകളൊക്കെ എത്രപേർക്കറിയാൻ പറ്റും. ആ രീതിയിൽ പിആർപി ട്രീറ്റ്മെന്റും കൂടുതൽ പേരിലേക്ക് എത്തിയിട്ടുണ്ട്’’ കൊച്ചി പനമ്പിള്ളി നഗർ നിയാര ഈസ്തെറ്റിക് ക്ലിനിക്കിലെ ഡോ. സോണിയ രഘുകുമാർ പറയുന്നു.

benefits-of-vampire-facial-an-how-does-it-help1
കിംകർദഷ്യാൻ, Image Credits: Instagram/kimkardashian

സ്കിൻ റെജുവനേഷൻ, മുടി കൊഴിച്ചിൽ എന്നീ രണ്ടുകാര്യങ്ങൾക്കാണ് പിആർപി ചെയ്യുന്നത്. 18 വയസ്സു മുതൽ ഏതു പ്രായക്കാർക്കും ചെയ്യാം. പിആർപി ചെയ്യാൻ പേടിക്കേണ്ട കാര്യമില്ല.  ട്രീറ്റ്മെന്റിനു ശേഷമുള്ള പരിചരണ രീതികൾ കൃത്യമായി ചെയ്യണമെന്നതു പ്രധാനമാണ്, ഡോ. സോണിയ വ്യക്തമാക്കി. ബോട്ടോക്സ് പോലുള്ള ട്രീറ്റ്മെന്റുകൾക്ക് മടിച്ചു നിൽക്കുന്നവർക്കു പോലും പിആർപി ആകർഷകമായി അനുഭവപ്പെടുന്നു. പിആർപിയിൽ ഉപയോഗിക്കുന്നത് സ്വന്തം രക്തമായതിനാൽ സ്വാഭാവികരീതിയിലുള്ള സൗന്ദര്യ പരിചരണ രീതിയാണെന്ന ചിന്തയാണിതിനു പിന്നിൽ. 

കൂടുതൽ മേഖലകളിൽ പിആർപി ഉപയോഗപ്പെടുത്തി വളർച്ചാ സാധ്യത തുറന്നിടുകയാണ് കോസ്മെറ്റിക് രംഗം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS