ADVERTISEMENT

നല്ല അസ്സൽ വെളിച്ചെണ്ണ തേച്ച് കുളിച്ചാൽ പിന്നെ ഒന്നിനും പേടിക്കേണ്ടതില്ല കുറെ നാളുകളായി നമ്മുടെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറഞ്ഞു കേൾക്കുന്ന  ഒരു ചൊല്ലാണിത്. അത് ശരിയുമാണ്.

ആ പഴയ അറിവിന്റെ നന്മയും പുതിയ സാങ്കേതികത തെളിമയും ചേർന്നതാണ് കോൾഡ് പ്രസ് വെർജിൻ കോക്കനട്ട് ഓയിൽ. തെളിമ എന്ന് പറഞ്ഞാൽ നല്ല തെളിഞ്ഞ നിറം, കട്ടി ഇല്ലാത്ത പ്രകൃതം, നേർത്ത മണം- “വെളിച്ചെണ്ണയുടെ ആത്മാവ്”- അതാണ് കോൾഡ് പ്രസ് വെർജിൻ കോക്കനട്ട് ഓയിൽ.

ഉപയോഗിക്കുന്നത് വരെ വെർജിൻ കോൾഡ് പ്രസ് വെളിച്ചെണ്ണയുടെ ഗുണങ്ങൾ ഒരു കെട്ടുകഥ മാത്രമായി തോന്നും. ഉപയോഗിക്കുന്നവർക്ക് ഇതൊരു അത്ഭുത എണ്ണയും. ഇതുവരെ മറിഞ്ഞിരുന്ന അത്ഭുതം.

klf-oil1

എന്താണ് വെർജിൻ കോൾഡ് പ്രസ് വെളിച്ചെണ്ണ?

വെളിച്ചെണ്ണയുടെ ഏറ്റവും പുതിയ/ ഏറ്റവും തനത് രൂപമാണ് കോൾഡ് പ്രസ് വെർജിൻ കോക്കനട്ട് ഓയിൽ. വെയിലേറ്റ് ഉണങ്ങുന്ന കൊപ്രയിൽ നിന്നും വ്യത്യസ്തമായി പച്ച തേങ്ങയിൽ നിന്നുമാണ് കോൾഡ് പ്രസ് കോക്കനട്ട് ഓയിൽ ഉണ്ടാക്കുന്നത്.

ഈ രീതിയിൽ ഉണ്ടാക്കുന്ന വെളിച്ചെണ്ണ ഒരു ഘട്ടത്തിലും ചൂട് ഏൽക്കേണ്ടി വരുന്നില്ല. അതുകൊണ്ടുതന്നെ വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന എല്ലാ ധാതുക്കളും പോഷക ഗുണങ്ങളും ഒട്ടും ചോർച്ചയില്ലാതെ ഈ എണ്ണയിൽ അടങ്ങിയിരിക്കും. അതുതന്നെയാണ് സാധാരണ വെളിച്ചെണ്ണയിൽ നിന്നും വെർജിൻ കോക്കനട്ട് ഓയിലിനെ വ്യത്യസ്തമാക്കുന്നത്.

klf-oil2

കോള്‍ഡ് പ്രസ് വെളിച്ചെണ്ണ ഉപയോഗിച്ചാലുള്ള ഗുണങ്ങൾ ഇതാ: 

∙ ശരീരത്തിലെ ജലാംശം നില നിര്‍ത്തുന്നു
കോള്‍ഡ് പ്രസ് ഓയില്‍ ചർമത്തിന്റെ വരള്‍ച്ച കുറയ്ക്കാനും ശരീരത്തിലെ ജലാശം നിലനിര്‍ത്താനും സഹായിക്കുന്നു. കോൾഡ് പ്രസ്ഡ് വെളിച്ചെണ്ണ ശരീരത്തിലേക്ക് വളരെ വേഗം ആഗിരണം ചെയ്യപ്പെടുന്നത് വഴി ചര്‍മത്തിന് ഈര്‍പ്പവും സംരക്ഷണവും ലഭിക്കുന്നു. 

∙ ചർമത്തിന് മൃദുത്വം നല്‍കുന്നു
കോൾഡ് പ്രസ്ഡ് വെളിച്ചെണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുന്നത് ചർമത്തിനെ ഹൈഡ്രേറ്റ് ചെയ്യുകയും നല്ല മുദൃത്വം ലഭിക്കാൻ സഹായകമാവുകയും ചെയ്യുന്നു. ഇതുവഴി ചർമത്തിലുണ്ടാവുന്ന ചുളിവുകളും ഇരുണ്ട പാടുകളും ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കും. 

∙ ക്ലെന്‍സര്‍ ആൻഡ് മോയ്ചറൈസർ
കോള്‍ഡ് പ്രസ് ഓയില്‍ ഒരു ക്ലെന്‍സറായോ മോയ്ചറൈസറായോ മേക്കപ്പ് റിമൂവര്‍ ആയോ ഉപയോഗിക്കാം. ആവശ്യത്തിന് എണ്ണയെടുത്ത് കൈയ്യിൽ നന്നായി തിരുമ്മി ചൂടാക്കിയ ശേഷം മുഖത്ത് ചെറുതായി മസാജ് ചെയ്തുക. തുടർന്ന് ചെറു ചൂടുവെള്ളത്തില്‍ നനച്ച തുണി ഉപയോഗിച്ച് മുഖം തുടയ്ക്കാം. കോട്ടണ്‍ ബോളിലോ പാഡിലോ കോള്‍ഡ് പ്രസ് ഓയില്‍ എടുത്ത് കണ്ണുകള്‍ക്ക് ചുറ്റും മസാജ് ചെയ്യുന്നത് കൺതടങ്ങളിലെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. മേക്കപ്പ് റിമൂവറായും ഇതേപോലെ കോള്‍ഡ് പ്രസ് ഓയില്‍ ഉപയോഗിക്കാം. 

klf-oil3

∙ താരനും മുടികൊഴിച്ചിലും അകറ്റും
തലയോട്ടിയിലെ ചൊറിച്ചില്‍, താരന്‍, മുടികൊഴിച്ചില്‍, മുടിയുടെ മറ്റ് കേടുപാടുകള്‍ എന്നിവയ്ക്കെല്ലാം പരിഹാരമാണ് കോള്‍ഡ് പ്രസ് ഓയില്‍. ആഴ്ചയിൽ മൂന്ന് ദിവസം കോള്‍ഡ് പ്രസ് ഓയില്‍ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യുന്നത് മുടിയുടെ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ സഹായകമാണ്. മുടിയില്‍ ജലാംശം കുറയുന്നതിന്റെ ഫലമായാണ് അറ്റം വിണ്ടു കീറുന്നത്. സ്ഥിരമായി കോള്‍ഡ് പ്രസ് ഓയില്‍ ഉപയോഗിക്കുന്നത് മുടിക്ക് ആവശ്യമായ ജലാംശം നല്‍കാനും മുടി പൊട്ടിപ്പോകുന്നതും അറ്റം വിണ്ടുകീറുന്നതും ഒഴിവാക്കാനും കഴിയും. 

∙ മുടി വളര്‍ച്ചയ്ക്ക് ഉത്തമം
കോള്‍ഡ് പ്രസ് ഓയില്‍ ഉപയോഗിച്ച് ദിവസവും മസാജ് ചെയ്യുന്നത് ശിരോചർമത്തിന് പോഷണം നല്‍കുകയും അതുവഴി മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. 

∙ ഹെയര്‍ കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു
കോള്‍ഡ് പ്രസ് ഓയില്‍ തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുന്നത് മുടിയിഴകളില്‍ ഒരു കണ്ടീഷണറായി പ്രവർത്തിക്കും. പതിവായ ഉപയോഗത്തിലൂടെ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ കഴിയും. 

klf-oil4

കോൾഡ് പ്രസ് ഓയിലിന്റെ ഗുണങ്ങള്‍ അനവധിയാണെങ്കിലും എങ്ങനെ ഉപയോഗിക്കണം, ഏത് തിരഞ്ഞെടുക്കണം, എങ്ങനെ തിരിച്ചറിയാം തുടങ്ങി നിരവധി സംശയങ്ങള്‍ ബാക്കിയാകും. ഇതിനെല്ലാമുള്ള പ്രതിവിധിയാണ് കെഎല്‍എഫ് വെര്‍ജിന്‍ നിര്‍മല്‍ നാച്ചുറൽസ് കോൾഡ് പ്രസ് കോക്കനട്ട് ഓയില്‍. പത്തു വർഷമായി വിപണിയിലുള്ള കെഎല്‍എഫ് വെര്‍ജിന്‍ നിര്‍മല്‍ നാച്ചുറൽസ് കോൾഡ് പ്രസ് കോക്കനട്ട് ഓയില്‍ ഒരിക്കൽ ഉപയോഗിക്കുന്നവർ പിന്നീട് സാധാരണ വെളിച്ചെണ്ണയിലേക്ക് മടങ്ങി പോകുന്നത് അപൂർവമാണ്. ഒരിക്കൽ കെഎല്‍എഫ് വെര്‍ജിന്‍ നിര്‍മല്‍ നാച്ചുറൽസ് കോൾഡ് പ്രസ് കോക്കനട്ട് ഓയില്‍ ഉപയോഗിച്ചാൽ തന്നെ നിങ്ങളുടെ ചർമത്തിനും മുടിയ്ക്കും വന്ന മാറ്റം അനുഭവിച്ചറിയാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com