ADVERTISEMENT

മുടി കൊഴിച്ചിൽ, അകാലനര തുടങ്ങി മുടിയെ സംബന്ധിക്കുന്ന ഏതു പ്രശ്നവും പരിഹരിക്കാൻ മൈലാഞ്ചിയെ കൂട്ടു പി‌‌ടിക്കാം. മുടി കളർ ചെയ്യാൻ മാത്രമല്ല താരനും മറ്റും അകറ്റി മു‌ടി നന്നായി വളരാൻ ഹെന്ന സഹായിക്കുന്നു. പുരാതന കാലം മുതൽക്കേ മുടിയുടെ വളർച്ചക്കായി ആളുകൾ ഹെന്ന ഉപയോഗിച്ചിരുന്നു. മികച്ച  ഒരു കണ്ടീഷനർ കൂടിയാണിത്. മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്ന ചില മൈലാഞ്ചി കൂട്ടുകൾ ഇതാ..

Read More: ചർമം തിളങ്ങും, ചുണ്ടുകൾക്കു സംരക്ഷണം, തേനിനുമുണ്ട് ചില ‘മാജിക് പവർ’

ഹെന്ന വീട്ടിൽ തയാറാക്കാം
മൈലാഞ്ചിയില നന്നായി വെയിലത്തുവച്ചുണക്കിയ ശേഷം മിക്സിയിൽ പൊ‌ടിച്ചെടുക്കാം. ഇങ്ങനെ തയാറാക്കിയ  അഞ്ചു കപ്പ് ഹെന്ന കാൽ കിലോ എള്ളെണ്ണ ചെറു തീയിൽ ചൂടാക്കിയതിനു ശേഷം ഇതിലേക്ക് മിക്സ് ചെയ്യാം. നന്നായി തണുത്തതിനു ശേഷം ഈ എണ്ണ നനവില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. ആഴ്ചയിൽ രണ്ടു മൂന്നു തവണ ഈ എണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. രണ്ടു മാസം തുടർച്ചയായി ചെയ്താൽ താരനും മുടികൊഴിച്ചിലുമെല്ലാം അകന്ന് മുടി ഇടതൂർന്ന് വളരും.

മുടി കളർ ചെയ്യാം 
രണ്ടു കപ്പ് ഹെന്ന പൗഡർ, തേയിലവെള്ളം, ഒരു നാരങ്ങയുടെ നീര്, രണ്ടു സ്പൂൺ കാപ്പിപ്പൊടി, ഒരു കപ്പ് ബീറ്റ്റൂട്ട് നീര് എന്നിവ നന്നായി ഒരു മിക്സ് ചെയ്യുക. കുഴമ്പു രൂപത്തിലുള്ള ഈ മിശ്രിതം ഒരു രാത്രി മുഴുവൻ വെച്ചതിനുശേഷം പിറ്റേന്ന് തലയിൽ പുരട്ടാം. മുടിയിൽ നന്നായി പുരട്ടി രണ്ടു മൂന്നു മണിക്കൂറിനു ശേഷം കഴുകിക്കളയാം. പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹെയർകളറാണിത്.

Read More: ശരീരത്തിന് മാത്രമല്ല, മുടിയിലും മുട്ട അത്ഭുതങ്ങൾ പ്രവർത്തിക്കും, പരീക്ഷിക്കാം ഈ ഹെയർപാക്കുകൾ

മുടി വളരാൻ അത്യുത്തമം
കാൽ കപ്പ് ഉലുവ തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട് കുതിർത്ത ശേഷം പിറ്റേന്ന് കുഴമ്പ് പരുവത്തിൽ അരച്ചെടക്കുക. ഇതിലേക്ക് രണ്ടു കപ്പ് മൈലാഞ്ചിപ്പൊടിയും രണ്ടു സ്പൂൺ കടുകെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം മുടിയിൽ പുരട്ടി രണ്ടു മണിക്കൂർ ടവ്വൽ ഉപയോഗിച്ച് കെട്ടി വയ്ക്കാം. പിന്നീട് വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് തല തണുത്തവെള്ളത്തിൽ നന്നായി കഴുകാം. മുടി കരുത്തോടെ വളരാൻ ആഴ്ചയിൽ ഒരു തവണ ഈ പായ്ക്ക് ഉപയോഗിച്ചാൽ മതി.

മുടിയുടെ ആരോഗ്യത്തിന്
രണ്ടു കപ്പ് ഹെന്ന പൗഡർ, ഒരു കപ്പ് െനല്ലിക്ക ഉണക്കിപ്പൊടിച്ചത്, രണ്ടു സ്പൂൺ ചെമ്പരത്തിപ്പൂവ് അരച്ചത് എന്നിവ തൈര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലമുടിയിൽ നന്നായി തേച്ചു പിടിപ്പിച്ച് ടൗവ്വൽ ഉപയോഗിച്ച് കെ‌ട്ടിവയ്ക്കാം. രണ്ടു മണിക്കൂറിനു ശേഷം കഴുകിക്കളയാം. മുടി പട്ടു പോലെ മൃദുലമാകാൻ ആഴ്ചയിലൊരിക്കൽ ഈ പായ്ക്ക് ഉപയോഗിക്കാം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com