ADVERTISEMENT

‘രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കിയപ്പോൾ അതാ ഒരു വലിയ മുഖക്കുരു. അതോടെ തീർന്നു അന്നത്തെ ദിവസം. ഇതുമായി എങ്ങനെ പുറത്തിറങ്ങും. വല്ല മേക്കപ്പുമിട്ട് അത് മറയ്ക്കാമെന്നു കരുതിയാലും രക്ഷയില്ല’. സ്ത്രീകൾ പലപ്പോഴും അനുഭവിക്കുന്ന ഒരു ചർമ പ്രശ്നമാണിത്. മുഖത്തിന്റെ സൗന്ദര്യമെല്ലാം നഷ്ടപ്പെടുത്തി വരുന്ന മുഖക്കുരു പലർക്കും ഒരു തലവേദന തന്നെയാണ്. എന്നാൽ ഇനി മുഖക്കുരുവിനെ മേക്കപ്പിട്ട് ഒതുക്കി വെക്കാൻ ശ്രമിക്കണ്ട. എന്നന്നേക്കുമായി തന്നെ മാറ്റാം. എങ്ങനെ എന്നല്ലേ...ഇതാ ചില ടിപ്സ്. 

Read More: തിളങ്ങുന്ന മുഖത്തിനായി ഇനി ബ്യൂട്ടിപാർലറിൽ കയറിയിറങ്ങേണ്ട; വീട്ടിൽ തയാറാക്കാം അസ്സൽ ഫെയ്സ്പാക്ക്

നാരങ്ങാ നീര്
മുഖക്കുരുവിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ വഴിയാണ് നാരങ്ങാനീര്. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം. മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.

ഐസ്
ഐസ് ഒരു വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ചർമത്തിലടിഞ്ഞ അഴുക്കും എണ്ണയും നീക്കി മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും. ദിവസത്തിൽ രണ്ടു തവണ ആവർത്തിക്കാം. 

വെളുത്തുള്ളി
വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് മസാജ് ചെയ്യുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ദിവസത്തിൽ എത്ര തവണ വേണമെങ്കിലും ഇതാവർത്തിക്കാം. 

Read More: മുഖത്തെ ചുളിവ് മാറ്റുന്നത് മുതൽ തിളക്കം കൂട്ടുന്നത് വരെ; നിസാരക്കാരനല്ല വൈറ്റമിൻ സി സിറം

തേൻ
തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. മുഖക്കുരുവിനു പെട്ടെന്നു ശമനമുണ്ടാകും. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

പപ്പായ

നന്നായി പഴുത്ത പപ്പായ തേനും ചേർത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. മുഖക്കുരു മാറി ചർമം തിളങ്ങാൻ ഇതു സഹായിക്കും. 

Content Highlights: Acne | Beauty | Beauty Tips | Glowing Skin | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com