ADVERTISEMENT

പായസത്തിലും മറ്റ് വിഭവങ്ങളോടൊപ്പമെല്ലാം നല്ല സ്വാദോടെ ഉണക്ക മുന്തിരി കഴിക്കുന്നവരാണ് നമ്മളോരോരുത്തരും. എന്നാൽ വെറുതെ ഇരിക്കുമ്പോൾ അൽപ്പം ഉണക്കമുന്തിരി കഴിച്ചു നോക്കിയാലോ? ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം വേണ്ട നിരവധി ഘടകങ്ങള്‍ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകള്‍, ഡയറ്ററി ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങി ഒരു ലോഡ് പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളുമൊക്കെ ഈ ഇത്തിരിക്കുഞ്ഞന്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. 

Read More: ചുവന്നു തുടുത്ത ചുണ്ടുകളാണോ നിങ്ങളുടെ സ്വപ്നം ? തയാറാക്കാം ഈ സിംപിൾ ലിപ് ബാം വീട്ടിൽ തന്നെ

സൗന്ദര്യത്തിന് ഉണക്കമുന്തിരി
ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളത്തില്‍ അല്‍പം നാരങ്ങാനീരും തേനും കൂടി ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഒട്ടുമിക്ക ചര്‍മ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും. പ്രായാധിക്യം മൂലമുണ്ടാവുന്ന ചര്‍മത്തിലെ ചുളിവുകള്‍ പരിഹരിക്കാനും കറുത്ത പാടുകള്‍ നീക്കം ചെയ്യാനും മുഖക്കുരു ഇല്ലാതാക്കാനുമൊക്കെ ഈ മിശ്രിതം സഹായിക്കും.

ഇതിനായി ചെയ്യേണ്ടത് രാത്രി കിടക്കുന്നതിനു മുന്‍പ് ഉണക്കമുന്തിരി വെള്ളത്തില്‍ ഇട്ടു വച്ച് കുതിര്‍ത്തെടുക്കുക. അടുത്ത ദിവസം രാവിലെ ഇതില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തിളക്കിയ ശേഷം കുടിയ്ക്കാം. ഇങ്ങനെ പതിവായി ചെയ്താല്‍ ശരീരത്തിലെ ടോക്സിനുകള്‍ നീങ്ങി ചര്‍മത്തിന് തിളക്കവും മുദുത്വവും ലഭിക്കുന്നു.

Read More: ചർമകാന്തി വീണ്ടെടുക്കാൻ സിംപിൾ ടിപ്സ്!

ആരോഗ്യത്തിനും ബെസ്റ്റാണ്
ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യമുള്ള ശരീരമുണ്ടെങ്കിലല്ലേ മറ്റെന്തുണ്ടായിട്ടും കാര്യമുള്ളൂ. രക്തത്തിലെ കൊളസ്‌ട്രോള്‍ സന്തുലിതമാക്കാനും മലബന്ധം പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് വഴി സാധ്യമാകും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാനും ഇത് സഹായകമാകും. കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഉറക്കമില്ലായ്മ തടയാനും ഇത് നല്ലൊരു പോംവഴിയാണ

Content Highlights: Discover the Surprising Health and Beauty Benefits of Raisins

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com