ADVERTISEMENT

പോഷക സമ്പുഷ്ടമാണ് ചിയാ വിത്തുകൾ. ആന്റി ഓക്സിഡന്റുകളും അതിനൊപ്പം തന്നെ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ടുതന്ന ചർമ സംരക്ഷണത്തിന് ഈ കുഞ്ഞൻ വിത്തുകൾ ഏറെ ഉപകാരികളാണ്. ചർമത്തിലെ ഈർപ്പം നിലനിർത്താനും തിളക്കം നൽകാനും ചിയ വിത്തുകൾക്ക് കഴിയും. ഗുണങ്ങൾ ഏറെയുള്ള ഇവ കൊണ്ട് ഒരു ഫേസ് മാസ്ക് തയാറാക്കാം. 

Read More: തിളങ്ങുന്ന ചർമത്തിനൊരു എളുപ്പവഴി, മാതളനാരങ്ങ ശരീരത്തിന് മാത്രമല്ല ചർമത്തിനും നല്ലതാണ്

ആവശ്യമായ വസ്തുക്കൾ
ഒരു ടേബിൾ സ്പൂൺ ചിയ വിത്തുകൾ, രണ്ട് ടേബിൾ സ്പൂൺ വെള്ളം, ഒരു ടേബിൾ സ്പൂൺ തേൻ, ഒന്നോ രണ്ടോ തുള്ളി എസ്സെൻഷ്യൽ ഓയിൽ (ലാവെൻഡറോ, ടീ ട്രീയോ പോലുള്ള ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. ചർമത്തിനു ചേരുന്നത് നോക്കി തെരഞ്ഞെടുക്കാം). 

തയാറാക്കുന്ന വിധം
ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തു വക്കണം. 15- 20 മിനിറ്റ് വരെ കുതിർത്തി വച്ചതിന് ശേഷം ഇതിലേയ്ക്ക് തേൻ ചേർക്കണം. ശേഷം എസ്സെൻഷ്യൽ ഓയിൽ കൂടി ചേർത്തതിന് ശേഷം നന്നായി മിക്സ് ചെയ്യണം. 

മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം മാസ്ക് മുഖത്തിടാം. കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൃത്താകൃതിയിൽ വിരലുകൾ ഉപയോഗിച്ച് മുഖം മസാജ് ചെയ്യാൻ മറക്കരുത്. പതിനഞ്ചു മുതൽ ഇരുപതു മിനിറ്റ് വരെ വച്ചതിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാവുന്നതാണ്. മാസ്ക് പൂർണമായും മുഖത്ത് നിന്നും മാറ്റുന്നതിനായി ഏതെങ്കിലും ക്ലെൻസർ ഉപയോഗിക്കാം. വൃത്തിയുള്ള ഒരു ടവൽ ഉപയോഗിച്ച് മുഖത്തെ നനവ് തുടച്ചു മാറ്റിയതിനു ശേഷം സാധാരണയായി ഉപയോഗിക്കുന്ന മോയ്സ്ചറൈസർ പുരട്ടാവുന്നതാണ്. 

English Summary:

Boost Your Skincare Routine with a DIY Chia Seed Face Mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com