ADVERTISEMENT

സൗന്ദര്യ സംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും മുൻതൂക്കം നൽകുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കാൽപാദങ്ങൾ വരണ്ടിരിക്കുന്നത്. എത്രയൊക്കെ ഭംഗിയാക്കാൻ ശ്രമിച്ചിട്ടും കാൽപാദത്തിന്റെ വിണ്ടുകീറൽ മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ അത് ആത്മവിശ്വാസം കുറയ്ക്കും. ഇതോടെ പലരും ഇഷ്ടപ്പെട്ട ചെരിപ്പുകള്‍ ഒഴിവാക്കി കാൽപാദങ്ങൾ മറയ്ക്കുന്ന ചെരിപ്പുകൾ ധരിക്കാൻ നിർബന്ധിതരാകും. ആരെങ്കിലും തന്റെ കാലിലേക്ക് നോക്കുകയോ, വരണ്ടിരിക്കുന്നത് കാണുകയോ ചെയ്യുമോ എന്ന ആശങ്കയ എപ്പോഴുമുണ്ടാകും. കാലുകൾ വരണ്ടുപോകുന്നതിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ലഭിച്ചാൽ ഈ പ്രശ്നം കുറയ്ക്കാനും കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനുമാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്.

∙സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ് –ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ കാൽപാദത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാം

∙കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ചറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും.

∙കുളി കഴിഞ്ഞ് മോയിസ്ചറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞും പുരട്ടാൻ ശ്രദ്ധിക്കണം. 

∙ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച് മോയ്സ്ചറൈസർ പുരട്ടാം. 

∙ വൃത്തിയാക്കാനായി കാൽ കല്ലിൽ ഉരയ്ക്കുന്നവരുണ്ട്. ഇതു ശരിയായ പ്രവണതയല്ല. കാൽ പാദം പരുക്കനാകാനേ ഇത് സഹായിക്കൂ. ഈ ശീലമുണ്ടെങ്കിൽ അതൊഴിവാക്കാം.

∙ വരൾച്ച രൂക്ഷമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. അവർ നിർദേശിക്കുന്ന ലോഷനുകൾ ഉപയോഗിക്കുന്നത് സഹായകമാകും. 

English Summary:

Unlock the Secret to Silky Soft Feet with These Expert Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com