ADVERTISEMENT

ഡാർക്ക് സെർക്കിള്‍സ്, മുഖക്കുരു തുടങ്ങി ചർമത്തിന് നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൃത്യമായ ഇടവേളകളിൽ ആവശ്യമായ പരിചരണം നൽകിയാൽ മാത്രമേ ഈ പ്രശ്നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ കഴിയൂ. മുഖത്തെ പാടുകൾ നീക്കി, ചർമം തിളങ്ങാനായി എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് ക്ലീനപ്പ്. അറിയാം ക്ലീനപ്പിനെ പറ്റി. 

ആദ്യമായി മുഖം വൃത്തിയായി കഴുകണം. അതിന് ശേഷമേ  ഏതുതരത്തിലുള്ള പരിചരണവും തുടങ്ങാൻ പാടുള്ളു. ക്ലെൻസിങ് മിൽക്കോ ഫെയ്സ് വാഷോ ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകാം. 

അടുത്ത ഘട്ടം മുഖത്ത് ആവി കൊള്ളുക എന്നതാണ്. ചർമത്തിലെ അഴുക്കും ഡെഡ് സെൽസുമെല്ലാം ഇല്ലായ്മ ചെയ്യുകയാണ് ഈ ഘട്ടത്തിൽ. 

മുഖം നന്നായി ആവി കൊണ്ടതിന് ശേഷം, ചർമത്തിലെ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ പൂർണമായും നീക്കം ചെയ്യാം. 

beauty-video1
ക്ലീനപ്പ് ചെയ്യുന്നു ചിത്രം:മനോരമ

അടുത്ത ഘട്ടത്തിൽ ഫെയ്സ് സ്ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. വീട്ടിൽ നിന്നാണ് ക്ലീനിങ് ചെയ്യുന്നതെങ്കിൽ ഇതിനായി അരിപ്പൊടി ഉപയോഗിക്കാം. 

അടുത്ത ഘട്ടത്തിലാണ് ഫെയ്സ് പാക്ക് ഉപയോഗിക്കുന്നത്. ഫെയ്സ് മാസ്ക് അപ്ലെ ചെയ്ത് 15 മിനിറ്റിന് ശേഷം കഴുകി കളയാം. അവസാനമായി ചർമത്തിൽ മോയ്സ്ചറൈസർ ഉപയോഗിക്കാൻ മറക്കരുത്. 

English Summary:

Your Ultimate Guide to Effortless Facial Cleanup Routines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com