ADVERTISEMENT

നിറങ്ങളുടെ ഉത്സവമായ ഹോളി ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഇത്തവണത്തെ ഹോളി ആഘോഷിക്കുന്നത് മാർച്ച് 25നാണ്. അതും തിങ്കളാഴ്ച. ജോലിക്ക് പോകുന്നവവർക്കും സ്കൂൾ, കോളജ് കുട്ടികൾക്കുമെല്ലാം ആഘോഷം ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ഈ തിരക്കുകൾക്കിടയിൽ ചർമം സംരക്ഷിക്കാൻ മറക്കരുത്. ഹോളി ആഘോഷിക്കുന്നതിന് മുമ്പും പിമ്പും ചർമത്തിന് വേണം കൃത്യമായ പരിചരണം. കാരണം നിറമുള്ള പൊടികളും വാട്ടർ ബലൂണുകളും ആഘോഷത്തിന്റെ ആവേശം വർധിപ്പിക്കുമ്പോൾ, അവയിലുള്ള കടുത്ത രാസവസ്തുക്കളും ചായങ്ങളും നിങ്ങളുടെ ചർമത്തെ രൂക്ഷമായി ബാധിച്ചേക്കാം. കൂടാതെ, ഹോളി ആഘോഷങ്ങളിൽ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യതാപത്തിനും ചർമത്തിന് കേടുപാടുകൾ ഉണ്ടാവാനും കാരണമാകും. അതുപോലെ വിയർപ്പും നിറങ്ങളും എല്ലാം ചേർന്ന് മുഖത്തെ സുഷിരങ്ങൾ അടഞ്ഞുപോവുകയും മറ്റ് ചർമപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. അപ്പോൾ ഇത്തരം അവസരങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നമുക്കൊന്ന് നോക്കാം.

ആഘോഷത്തിന് മുൻപ് 

ആദ്യമായി നല്ല കട്ടിയിൽ തന്നെ മുഖത്ത് മോയ്സ്ചറൈസർ ഇടണം. മോയ്സ്ചറൈസർ ഇല്ലാത്തവർ വെളിച്ചെണ്ണ നല്ല അളവിൽ മുഖത്ത് തേച്ചാലും മതി. 

കുറഞ്ഞത് 30 എസ്പിഎഫ് എങ്കിലും അടങ്ങിയ സൺസ്ക്രീൻ പ്രയോഗിക്കുക. എസ്പിഎഫ് കൂടുതൽ ഉള്ളത് ഉപയോഗിക്കുന്നതാവും ഏറ്റവും മികച്ചത്. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും കൈകളിലും എല്ലാം ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക. 

ഫുൾസ്ലീവ് വസ്ത്രങ്ങൾ, കണ്ണുകളുടെ സംരക്ഷണത്തിന് സൺ ഗ്ലാസുകൾ, നിറങ്ങൾ കാരണം മുടിക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സ്കാർഫ് എന്നിവ ധരിക്കാൻ ശ്രദ്ധിക്കുക. 

നഖങ്ങൾക്കുള്ളിൽ നിറങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ശ്രമിക്കുക. നഖം വെട്ടുന്നതോ നീളൻ നഖമുള്ളവർ ഹോളിക്ക് ശേഷം അത് വൃത്തിയായി കഴുകാനോ ശ്രദ്ധിക്കുക. 

കെമിക്കൽ ഉള്ള നിറങ്ങൾക്ക് പകരം പൂക്കൾ, പച്ചക്കറികൾ, ഇലകൾ മുതലായവ ഉപയോഗിച്ച് നിർമിച്ച ഹെർബൽ നിറങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കാം. വാങ്ങുന്നതിന് മുമ്പ് നിറങ്ങളുടെ ചേരുവകൾ എപ്പോഴും പരിശോധിക്കുക.

ഹോളിക്ക് ശേഷം

ഹോളി ആഘോഷങ്ങൾ എല്ലാം കഴിഞ്ഞതിന് ശേഷം, ഇളം ചൂടുവെള്ളത്തിൽ നിറങ്ങൾ കഴുകുക. ചിലർ നിറങ്ങൾ കളയാൻ ശരീരത്തിൽ ശക്തിയായി ഉരക്കുന്നത് കാണാം. അതൊരിക്കലും ചെയ്യരുത്. 

കുളി കഴിഞ്ഞയുടനെ നനഞ്ഞ ചർമത്തിൽ മോയ്സ്ചറൈസർ പുരട്ടുക, ഇത് ചർമത്തിനുള്ളിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

ചർമത്തിൽ ഇറിറ്റേഷൻ അനുഭവപ്പെടുന്നുണ്ടെങ്കിൽ, വെളിച്ചെണ്ണ അല്ലെങ്കിൽ കറ്റാർ വാഴ ജെൽ എന്നിവ ഉപയോഗിക്കാം. ഇത് ഒരു പരിധിവരെ നിങ്ങളുടെ ചർമ പ്രശ്നങ്ങൾ പരിഹരിക്കും.

English Summary:

Colorful Fun without the Skin Damage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com