‘മൂളിപ്പാട്ടിലൂടെ പ്രണയം’; 70കാരനും 19കാരിയും വിവാഹിതരായി

70-year-old-man-married-19-year-old-girl-in-pakistan
Image Credits: Syed Basit Ali
SHARE

പ്രണയത്തിനു പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും. 70 കാരനായ അലിയും 19 കാരി ഷുമൈലയും നാലു മാസം മുമ്പാണ് വിവാഹിതരായത്. യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയ കഥ പങ്കുവച്ചത്. 

ലാഹോറിൽവച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിനു കാരണമായത് ഒരു മൂളിപ്പാട്ടും. ‌ ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും  മൂളിപ്പാട്ട് പാടുമായിരുന്നു. ഇതിൽ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും പ്രണയത്തിലായി എന്നുമാണ് ഇവർ പറയുന്നത്. 

പ്രണയത്തിൽ പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമാണുള്ളത്. ഞങ്ങളുടെ ബന്ധത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും എന്നാൽ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു. ലാഹോറിലാണ് ഇവരിപ്പോൾ താമസിക്കുന്നത്. 

പ്രണയിക്കാൻ പ്രായപരിധി ഇല്ല എന്നാണ് ലിയാഖത്തിന്റെ പക്ഷം. ‘‘എനിക്ക് പ്രമേഹമോ രക്ത സമ്മർദ്ദമോ ഇല്ല. ഞാൻ പൂർണമായും ആരോഗ്യവാനാണ്. പ്രണയത്തിന് പ്രായമില്ല. ഓരോ പ്രായത്തിലും പ്രണയത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. ഞാൻ എന്റെ ജീവിതം ഒരുപാട് ആസ്വദിക്കുന്നു’’– ലിയാഖത്ത് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS