‘ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്’; കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് ദേവികയും വിജയ്‍യും

devika-nambiar-and-vijay-madhav-welcomes-baby
Image Credits: youtube/@VijayMaadhhav
SHARE

നടിയും അവതാരകയുമായ ദേവിക നമ്പ്യാർ അമ്മയായി. കുഞ്ഞ് പിറന്ന സന്തോഷം ഭർത്താവ് വിജയ് മാധവാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലേബർ റൂമിൽ നിന്നുള്ള വിഡിയോയിലൂടെയാണ് ആൺകുട്ടി ജനിച്ച സന്തോഷം ഇരുവരും അറിയിച്ചത്. 

ആദ്യമായി ലേബർ റൂമിൽ കയറുന്നതിന്റെ സന്തോഷവും വിജയ് വിഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ലോകത്തെ എല്ലാ അമ്മമാർക്കും ഒരു വലിയ നമസ്കാരമെന്നും വിജയ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും വിഡിയോയിലൂടെ അറിയിച്ചു. 

വിഡിയോക്ക് നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. 2022 ജനുവരിയിലായിരുന്നു ദേവികയുടെയും വിജയിയുടെയും വിവാഹം. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരുന്നു. 

Content Summary: Devika Nambiar and Vijay Madhav welcomes baby

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA