ADVERTISEMENT

പ്രണയദിനത്തിൽ വിവാഹിതരായ ട്രാൻസ് കപ്പിൾസ് പ്രവീൺ നാഥും റിഷാനയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തു വന്നിരുന്നു. പ്രവീണിന്റെ ഫേസ്ബുക്കിലെ ഒരു പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നു എന്ന വാർത്ത തെറ്റാണെന്ന് പ്രവീൺ മനോരമ ഓൺലൈനോട് വ്യക്തമാക്കി. സാധാരണഗതിയിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ലെന്നും ഞങ്ങളോടു പോലും ചോദിക്കാതെ ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സങ്കടകരമാണെന്നും പ്രവീൺ പറഞ്ഞു. 

∙ തെറ്റായ സമയത്തുണ്ടായ പോസ്റ്റ്

മനുഷ്യരുടെ ജീവിതത്തിൽ പല സമയത്തും പല പ്രശ്നങ്ങളുമുണ്ടാകും. ചിലപ്പോൾ വല്ലാതെ ഇമോഷണലി ബ്രേക്ക്ഡൗണായി പോവും. അത്തരത്തിലൊരു നിമിഷത്തിൽ എന്റെ ഭാഗത്തു നിന്ന് പറ്റിയ ഒരു പിഴവാണ് ആ പോസ്റ്റ്. ഞങ്ങൾ പിരിയാൻ തീരുമാനിച്ചു എന്ന് ഞാൻ ആ പോസ്റ്റിലാണ് പറഞ്ഞത്. എന്നാൽ ഇമോഷണലി എന്ത് ചെയ്യണമെന്നറിയാതിരിക്കുമ്പോൾ നടന്ന ഒരു പോസ്റ്റാണത്. അത് ശരിയല്ല, എന്ന് മനസ്സിലായതോടു കൂടി ഞാൻ ആ പോസ്റ്റ് പിൻവലിച്ചു. ഏതാണ്ട് ചുരുങ്ങിയ സമയം മാത്രമാണ് സോഷ്യൽ മീഡിയയിൽ ആ പോസ്റ്റ് ഉണ്ടായിരുന്നത്. ഡിലീറ്റ് ചെയ്ത ആ പോസ്റ്റിന്റെ സ്ക്രീൻഷോർട്ട് എടുത്താണ് പലരും തെറ്റായ വാർത്ത നൽകിയത്. ഇമോഷണലി തകർന്നു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് ഒരു വലിയ ഷോക്കാണ് ആ തെറ്റായ വാർത്തകൾ നൽകിയത്. 

trans-couples-praveen-rishana-aishu3

∙ ഞങ്ങൾ ഇപ്പോഴും ഒരുമിച്ചാണ്

ഞാനും ഐശുവും തമ്മിൽ ചെറിയ ചില പ്രശ്നങ്ങളുണ്ട്. അത് സാധാരണഗതിയിൽ ഒരു കുടുംബത്തിലുണ്ടാകുന്ന വഴക്കുകളാണ്. ഞങ്ങൾ തന്നെ അത് പറഞ്ഞു തീർക്കുന്നുമുണ്ട്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ച് തന്നെയാണ് ജീവിക്കുന്നത്. ഞങ്ങൾ പിരിഞ്ഞിട്ടില്ല. ഇതുവരെ അത്തരത്തിലൊരു തീരുമാനം എടുത്തിട്ടുമില്ല.

∙ വാർത്തകൾ ഏറെ വേദനിപ്പിച്ചു

പല ഓൺലൈൻ മാധ്യമങ്ങളിലും വന്ന വാർത്ത ഞങ്ങളെ ഏറെ വേദനിപ്പിച്ചു. ചില മുഖ്യധാര മാധ്യമങ്ങളും ആ വാർത്ത നൽകി എന്നതാണ് ഏറ്റവുമധികം വിഷമമുണ്ടാക്കിയത്. വാർത്തകൾക്കിടയിൽ വരുന്ന കമന്റുകളാണ് സഹിക്കാൻ പറ്റാത്തത്. ഒരു മനുഷ്യന്റെ മെന്റൽ ഹെൽത്തിനെ പോലും വില കൊടുക്കാത്ത തരത്തിലാണ് പല കമന്റുകളും വരുന്നത്. വാർത്തകൾ കണ്ട് ചില മാധ്യമങ്ങളെ വിളിച്ച് ഞങ്ങൾ ഇത് തെറ്റാണെന്നും പിൻവലിക്കണമെന്നും പറഞ്ഞെങ്കിലും വാർത്ത പരന്നു കൊണ്ടിരിക്കുകയാണ്. 

പ്രവീൺ നാഥും റിഷാന ഐശുവും
പ്രവീൺ നാഥും റിഷാന ഐശുവും

∙ ആത്മഹത്യയുടെ വക്കിൽ വരെയെത്തി

പല പ്രശ്നങ്ങളും കാരണം ഞങ്ങൾ ആത്മഹത്യയുടെ വക്കിൽ വരെയെത്തി. അതിന് പിന്നാലെയാണ് വീണ്ടും പല തരത്തിലുള്ള വാർത്തകളും വിമർശനങ്ങളും കാണുന്നത്. പൂർണമായും തകർന്നിരിക്കുന്ന ഞങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമാണിതെല്ലാം. പുറത്തിറങ്ങി നടക്കാൻ പോലും ഞങ്ങൾക്ക് പറ്റാതായി ഈ വാർത്തകൾ കൊണ്ട്. ട്രാൻസ് കമ്യൂണിറ്റിയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് അറിയാൻ പലർക്കും വ്യഗ്രത കൂടുതലാണ്. അത് തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടതിന് പിന്നിലും കാണുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT