‘അവസാന വിഡിയോ ആണ്, റിഷാനയെ ഇനി ആരും കാണില്ല’, ലൈവിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവീണിന്റെ ഭാര്യ
Mail This Article
അന്തരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷു ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാറ്റഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച റിഷാനയെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് പ്രവീൺ നാഥ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
അതേസമയം പ്രവീണിന്റെ മരണത്തിന് പിന്നാലെ ലൈവ് വിഡിയോയുമായി റിഷാന രംഗത്തെത്തിയിരുന്നു. ഇത് അവസാന വിഡിയോ ആണെന്നും റിഷാനയെ ഇനി ആരും ജീവനോടെ കാണില്ലെന്നുമാണ് വിഡിയോയിൽ വ്യക്തമാക്കിയത്. പ്രവീണിനെ എല്ലാവരും കൂടി കൊന്നു തിന്നില്ലേ എന്നും വിഡിയോയിൽ റിഷാന പറഞ്ഞിരുന്നു.
Read More: 'തെറ്റായ വാർത്തകൾ വേദനിപ്പിച്ചു; ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിടൂ, ഞാനും ഐശുവും ഒന്നിച്ചാണ് '
പ്രണയദിനത്തിൽ വിവാഹിതരായ പ്രവീണും റിഷാനയും വേർപിരിയുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ നടന്ന സൈബർ ആക്രമണങ്ങളിൽ രണ്ടുപേരും അസ്വസ്ഥരായിരുന്നു. ഇതിനു പിന്നാലെയാണ് പ്രവീൺ ആത്മഹത്യ ചെയ്തത്.
Content Summary: Praveen Nath's wife Rishana Aishu also attempted suicide